തളിപ്പറമ്പിൽ നെതർലാൻ്റ് ജോലി വിസ വാഗ്ദാനം ചെയ്‌ത് പൂവം സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലപ്പുഴക്കാരനെതിരെ കേസെടുത്തു.


ആലപ്പുഴ കന്നനാംകുഴി ചാരുമൂട് സ്വദേശി രാജേന്ദ്രൻപിള്ള എന്ന ബിജു നെടുമ്പള്ളിക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2023 ഓഗസ്റ്റ് മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ പൂവം സ്വദേശിയായ ടി.സി.സി ബിനു എന്നയാൾക്ക് നെതർലാന്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് പരാതി.
3 ലക്ഷം രൂപ രാജേന്ദ്രൻ പിള്ളയുടെ അക്കൗണ്ടിലേക്കും അയാൾ നിർദ്ദേശിച്ച മറ്റ് രണ്ട് അക്കൗണ്ടുകൡലേക്കും ബാങ്ക് ട്രാൻസ്ഫർ വഴി അയച്ചുകൊടുക്കുകയായിരുന്നു.
എന്നാൽ വാഗ്‌ദാനം ചെയ്ത വിസയോ കൊടുത്ത പണമോ തിരികെ നൽകാതെ വഞ്ചന നടത്തിയെന്നാണ് പരാതി.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Visa fraud