തളിപ്പറമ്പ:വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് കൊണ്ട് SDPI തളിപ്പറമ്പ മുൻസിപ്പൽ പ്രസിഡന്റ് ഷുഹൂദ് നയിച്ച പദയാത്ര സയ്യിദ് നഗറിൽ നിന്നും ആരംഭിച്ചു തളിപ്പറമ്പ ടൗണിൽ സമാപിച്ചുജാഥ ക്യാപ്റ്റൻ തളിപ്പറമ്പ മുൻസിപ്പൽ പ്രസിഡന്റ് എ ഷുഹൂദിന് സയ്യിദ് നഗറിൽ വെച്ച് SDPI തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് മുഹ്സിൻ തിരുവട്ടൂർ പതാക കൈമാറി.
തുടർന്ന് സയ്യിദ് നഗറിൽ നിന്നും ആരംഭിച്ച പദയാത്ര മന്ന, ചിറവക്ക് വഴി തളിപ്പറമ്പ ടൗണിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ SDPI കണ്ണൂർ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിപാടിയിൽ എം മുഹമ്മദലി, ഇബ്രാഹിം തിരുവട്ടൂർ, മുസ്തഫ കേളോത്ത് തുടങ്ങിയവർ സംബന്ധിച്ചു മുനിൻസിപ്പൽ സെക്രട്ടറി അബൂബക്കർ പാറാട് സ്വാഗതവും എ ഷുഹൂദ് നന്ദിയും പറഞ്ഞു.
Content Highlight: SDPI Taliparamba Municipal Committee's padayatra concludes





































