---
title: "തളിപ്പറമ്പിൽ തീപ്പിടുത്തമുണ്ടായ കെ വി കൊമ്പ്ലെക്സിലെ നീക്കം ചെയ്യാതെ കിടക്കുന്ന  മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു "
english_title: "KV COMPLEX"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322211/kv-complex"
published_at: "2025-10-23T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa61092d381_1000042023.jpg"
keywords: []
---

# തളിപ്പറമ്പിൽ തീപ്പിടുത്തമുണ്ടായ കെ വി കൊമ്പ്ലെക്സിലെ നീക്കം ചെയ്യാതെ കിടക്കുന്ന  മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു 

> **Lead Summary:** തളിപ്പറമ്പിൽ തീപ്പിടുത്തമുണ്ടായ കെ വി കൊമ്പ്ലെക്സിലെ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി.നഗര സഭ സെക്രട്ടറിയുടെ നിർദേശ പ്രകാരം ശാസ്ത്രീയ പരിശോധന നടത്താനാണ് മാലിന്യം നീക്കം ചെയ്യാതെ വെച്ചിരിക്കുന്നത്.

## Article Content

തളിപ്പറമ്പിൽ തീപ്പിടുത്തമുണ്ടായ കെ വി കൊമ്പ്ലെക്സിലെ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി.നഗര സഭ സെക്രട്ടറിയുടെ നിർദേശ പ്രകാരം ശാസ്ത്രീയ പരിശോധന നടത്താനാണ് മാലിന്യം നീക്കം ചെയ്യാതെ വെച്ചിരിക്കുന്നത്.

കെട്ടിടത്തിന്റെ ഒരു മുറിയിൽ കൂട്ടിയിട്ട മാലിന്യം പച്ച തുണി കൊണ്ട് മറച്ച് അപകടമുന്നറിയിപ്പ് ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ട്. തീപ്പിടുത്തതിന്റെ കാരണം കണ്ടെത്തുന്നതിന്റെ ഭാഗമായി എറണാകുളത്ത് നിന്നും വിദഗ്ദർ എത്തി മാലിന്യം പരിശോധനക്കായി കൊണ്ടുപോകുമെഎന്നായിരുന്നു അധികാരികളുടെ വിശദീകരണം.

എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ആരും വരാത്തത് വ്യാപാരികൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.കെ വി കോംപ്ലക്ക്സിൽ തീപ്പിടുത്തം ബാധിക്കാത്ത കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അപായ ബോർഡ് കാണുന്നത്തോടെ ഇവിടെ എത്തുന്ന ഉപഭോക്താക്കൾ ഭയപ്പെട്ട് മടങ്ങി പോകുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. അതിനാൽ എത്രയും വേഗം ഇത് നീക്കം ചെയ്യണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322211/kv-complex)