---
title: "നിർമ്മാണം പൂർത്തിയാക്കിയ വിൻഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റ്, മഴ വെള്ള സംഭരണി എന്നിവ ഉത്ഘാടനം ചെയ്തു"
english_title: "Windrow Composting Unit and Rainwater Harvesting Plant were inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324501/windrow-composting-unit-and-rainwater-harvesting-plant-were-inaugurated"
published_at: "2025-11-05T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b5d7372883_news-card.jpg"
keywords: []
---

# നിർമ്മാണം പൂർത്തിയാക്കിയ വിൻഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റ്, മഴ വെള്ള സംഭരണി എന്നിവ ഉത്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **നഗരസഭാ ട്രെഞ്ചിങ് ഗ്രൗണ്ടിൽ 2025 - 26 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വിൻഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റ്, മഴ വെള്ള സംഭരണി എന്നിവ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **നഗരസഭാ ട്രെഞ്ചിങ് ഗ്രൗണ്ടിൽ 2025 - 26 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വിൻഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റ്, മഴ വെള്ള സംഭരണി എന്നിവ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു.

5 ലക്ഷം ടൺ ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ കപ്പാസിറ്റിയുള്ള പ്ലാന്റിന് ഒരുകോടി 10 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. നഗരസഭാ വൈസ്. ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നബീസ ബീവി സ്വാഗതം പറഞ്ഞു.

സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ്‌ നിസാര്, എം കെ ഷബിത ,,പി റജുല, കെ.പി കദീജ കൗൺസിലർ മാരായ. നസീർ പി സി,ലത്തീഫ് കെ എം, സജ്‌ന എം, രമേശൻ കെ, കുഞ്ഞിരാമൻ. ഇ, മനോജ്‌ സി പി,കെ വി മുഹമ്മദ് കുഞ്ഞി, നൗഷാദ് ബ്ലാത്തൂർ, വിഎസ് ശ്രീനിവാസൻ,ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത് കുമാർ, ദിലീപ് SPHI, PHI മാർ എന്നിവർ പങ്കെടുത്തു.വാർഡ് കൗൺസിലർ പി റഹ്മത്ത് ബീഗം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324501/windrow-composting-unit-and-rainwater-harvesting-plant-were-inaugurated)