---
title: "തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തളിപ്പറമ്പിൽ പോലീസ് റൂട്ട് മാർച്ച് സംഘടിപ്പിച്ചു"
english_title: "Police organizes route march in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330184/police-organizes-route-march-in-taliparamba"
published_at: "2025-12-09T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937c58387174_news-card.jpg"
keywords: []
---

# തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തളിപ്പറമ്പിൽ പോലീസ് റൂട്ട് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് സബ്ഡിവിഷനിലെ പോലിസുകാര്‍ റൂട്ട് മാര്‍ച്ച് നടത്തിയത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് സബ്ഡിവിഷനിലെ പോലിസുകാര്‍ റൂട്ട് മാര്‍ച്ച് നടത്തിയത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, ആലക്കോട്, പയ്യാവൂര്‍, കുടിയാന്‍മല, എന്നീ സ്റ്റേഷനുകളിലെ പോലീസുകാരാണ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തത്.മൂത്തേടത്ത് ഹൈസ്‌കൂളിന് സമീപത്ത് നിന്നാരംഭിച്ച റൂട്ട് മാര്‍ച്ച് ചിറവക്കില്‍ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330184/police-organizes-route-march-in-taliparamba)