---
title: "പതിനൊന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും"
english_title: "sexually assault"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336960/sexually-assault"
published_at: "2026-01-18T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696c700d72977_news-card.jpg"
keywords: []
---

# പതിനൊന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **പതിനൊന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പെരളം കൊഴുമ്മൽ മാലാപ്പിലെ സി. രാജേഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2024 ൽ നടന്ന സംഭവത്തിലാണ് അതിവേഗ കോടതിയുടെ വിധി. ആറുവർഷം കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ.

## Article Content

**തളിപ്പറമ്പ്: **പതിനൊന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പെരളം കൊഴുമ്മൽ മാലാപ്പിലെ സി. രാജേഷിനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2024 ൽ നടന്ന സംഭവത്തിലാണ് അതിവേഗ കോടതിയുടെ വിധി. ആറുവർഷം കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ.

2024 നവംബർ 6നായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിന്റെ വീട്ടിൽ വെച്ച് കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയും അതിക്രമം നടത്തുകയും ആയിരുന്നു . തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി അഡീഷണൽ ജഡ്ജ് അനിൽ ജോസഫാണ് വിധി പ്രസ്ഥാവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336960/sexually-assault)