പരിയാരം: സ്‌ക്കൂട്ടര്‍ യാത്രക്കാരികളെ ഇടിച്ചുവീഴ്ത്തിയ ബസ് നിര്‍ത്താതെ പോയി, പോലീസ് കേസെടുത്തു.സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.പന്നിയൂര്‍ പൂവം ദാറുല്‍ മന്‍ഹയില്‍ എം.പി.ഹംസയുടെ മകള്‍ സി.കെ.ഹസ്‌ന(20), കൂട്ടുകാരി പൂവത്തെ അഫ്രീന ഫാത്തിമ(19)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പിങ്ക് കളര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.ഫിബ്രവരി ഏഴിന് വൈകുന്നേരം 6.20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഹസ്‌ന ഓടിച്ചകെ.എല്‍-59-ടി-7619 സ്‌ക്കൂട്ടര്‍ കുപ്പം പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ അമിത വേഗത്തില്‍ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ പിന്‍ഭാഗം സ്‌ക്കൂട്ടറില്‍ തട്ടി ഇരുവരും തെറിച്ചുവീഴുകയായിരുന്നു.അപകടത്തില്‍ ഹസ്‌നക്ക് നിസാര പരിക്കും അഫ്രീന ഫാത്തിമക്ക് ഗുരുതരമായും പരിക്കേറ്റിരുന്നു.
case filed against bus

































