സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും
Feb 20, 2026 02:57 PM | By Sufaija PP

തൃശൂര്‍: ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും. യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴ് വർഷമായി ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് നീക്കം. അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണമെന്നും യുഎൻഎ ആവശ്യപ്പെട്ടു. മൂന്നുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന നിയമം അട്ടിമറിച്ചുവെന്ന് ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ജാസ്മിൻ ഷാ പറഞ്ഞു. അതിനിടെ, സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം അഞ്ചാം ദിവസവും തുടരുകയാണ്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ നിർബന്ധമാക്കിയെങ്കിലും പ്രതിഷേധം ശക്തമാക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 26 മുതൽ അനിശ്ചിത കാലത്തേക്ക് എല്ലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. അടിയന്തര ആരോഗ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെജിഎംസിടിഎയുമായി പല ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് സംഘടനാ ഭാരവാഹികളുടെ ആക്ഷേപം. നിലവില്‍ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, പണിമുടക്കിലോ സമരത്തിലോ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ കാലയളവില്‍ ഡയസ്‌നോണ്‍ നിര്‍ബന്ധമാക്കിയിരിക്കുയാണ്. എന്നാല്‍, ചിലരെങ്കിലും ഹാജര്‍ രേഖപ്പെടുത്തിയതിന് ശേഷം പണിമുടക്കില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ അത്തരക്കാരുടെ പേരുവിവരങ്ങള്‍ കൃത്യമായി കൈമാറണമെന്നാണ് ജില്ലാ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അഡീഷണല്‍ സെക്രട്ടറി ഉത്തരവ് നല്‍കിയിരിക്കുന്നത്.

Nurses in private hospitals to go on strike tomorrow

Next TV

Related Stories
അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Feb 20, 2026 07:59 PM

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ്...

Read More >>
 വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Feb 20, 2026 07:55 PM

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...

Read More >>
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് എം എൽ എ

Feb 20, 2026 07:53 PM

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് എം എൽ എ

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

Feb 20, 2026 07:40 PM

ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്...

Read More >>
 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15 വയസ്സുകാരനും

Feb 20, 2026 07:38 PM

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15 വയസ്സുകാരനും

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15...

Read More >>
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

Feb 20, 2026 07:35 PM

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ...

Read More >>
Top Stories