വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

 വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
Feb 20, 2026 07:55 PM | By Sufaija PP

ആലപ്പുഴ : അഞ്ച് വര്‍ഷം മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു.ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്.

വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടര്‍ച്ചയായ രക്തസ്രാവവുമുണ്ടായി. വര്‍ഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവില്‍ ഒരു യൂറോളജി ഡോക്ടറാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ഉഷയെ അമൃത ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഉഷയെ പിന്നിട് ഗ്യാസ്‌ട്രോയിലേക്ക് മാറ്റി. രാവിലെ തന്നെ സിടി സ്‌കാനും എടുത്തു. വൈകിട്ട് മെഡിക്കല്‍ ബോര്‍ഡ് ചേരും. നാളെയാണ് ശാസ്ത്രക്രിയ നടത്തുക.ഡോക്ടര്‍ ലളിതാംബികയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് ഉഷയുടെ മകന്‍ പറഞ്ഞു. അവര്‍ക്ക് വീട്ടിലെത്തി പണം നല്‍കി എന്നും ആരോപണമുണ്ട്.അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കും. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയെത്തി കുടുംബത്തില്‍ നിന്ന് വിവരങ്ങളുംശേഖരിക്കും. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഷാനി മോള്‍ ഉസ്മാന്‍ എന്നിവര്‍ ഉഷയെ ആശുപത്രിയിലെത്തി കണ്ടു.

Scissors stuck in stomach incident

Next TV

Related Stories
അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Feb 20, 2026 07:59 PM

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ്...

Read More >>
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് എം എൽ എ

Feb 20, 2026 07:53 PM

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് എം എൽ എ

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

Feb 20, 2026 07:40 PM

ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്...

Read More >>
 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15 വയസ്സുകാരനും

Feb 20, 2026 07:38 PM

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15 വയസ്സുകാരനും

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15...

Read More >>
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

Feb 20, 2026 07:35 PM

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ...

Read More >>
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്; അന്തിമ പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍

Feb 20, 2026 02:59 PM

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്; അന്തിമ പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്; അന്തിമ പട്ടികയിൽ ആകെ 2.69 കോടി...

Read More >>
Top Stories