ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ

ഇറാന്‍റെ ആക്രമണ ഭീതി: അതീവ ജാഗ്രതയിൽ യുഎഇ
Mar 1, 2026 07:35 PM | By Sufaija PP

അബുദാബി: ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയിൽ യു എ ഇ. ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്.

മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു.

ദുബായ് ഗ്ലോബൽ വില്ലേജടക്കം താത്കാലികമായി അടച്ചിട്ടുണ്ട്. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്.

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും പ്രവാസികളും ധാരാളമായി എത്തുന്ന കേന്ദ്രമായതിനാൽ ജനക്കൂട്ടം ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Iran

Next TV

Related Stories
ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഗർഹൂദ് തലശ്ശേരി റെസ്റ്റോറന്റിൽ വെച്ച് സുഹുർ സംഘടിപ്പിച്ചു

Mar 1, 2026 07:32 PM

ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഗർഹൂദ് തലശ്ശേരി റെസ്റ്റോറന്റിൽ വെച്ച് സുഹുർ സംഘടിപ്പിച്ചു

ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഗർഹൂദ് തലശ്ശേരി റെസ്റ്റോറന്റിൽ വെച്ച് സുഹുർ സംഘടിപ്പിച്ചു...

Read More >>
ഇറാനിൽ ഖമനെയിക്ക് പകരം മകൻ മുജ്തബ ഖമനേയി എത്തുമോ

Mar 1, 2026 07:22 PM

ഇറാനിൽ ഖമനെയിക്ക് പകരം മകൻ മുജ്തബ ഖമനേയി എത്തുമോ

ഇറാനിൽ ഖമനെയിക്ക് പകരം ആര് അധികാരം ഏറ്റെടുക്കും?പിൻഗാമിയായി മകൻ മുജ്തബ ഖമനേയി...

Read More >>
കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സൂര്യകാന്തി ഫെസ്റ്റിന് അയ്യോത്ത് ഇന്ന് തുടക്കമാകും

Mar 1, 2026 03:37 PM

കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സൂര്യകാന്തി ഫെസ്റ്റിന് അയ്യോത്ത് ഇന്ന് തുടക്കമാകും

കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ സൂര്യകാന്തി ഫെസ്റ്റിന് അയ്യോത്ത് ഇന്ന് (ഞായറാഴ്ച)...

Read More >>
ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം: ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണത്തിന് പ്രഖ്യാപനം

Mar 1, 2026 09:21 AM

ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം: ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണത്തിന് പ്രഖ്യാപനം

ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം: ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണത്തിന്...

Read More >>
Top Stories










News Roundup