---
title: "കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ കേസ്"
english_title: "Case against two persons "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351170/case-against-two-persons"
published_at: "2026-04-02T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce49f4685cd_1000187504.jpg"
keywords: []
---

# കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ കേസ്. തായിനേരി കരിപ്പാത്ത് ഹൗസിൽ ശിവരാജ് കെയുടെ പരാതിയിലാണ് KL 78 C 8059 നമ്പർ കാർ ഡ്രൈവർ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്:** കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ കേസ്. തായിനേരി കരിപ്പാത്ത് ഹൗസിൽ ശിവരാജ് കെയുടെ പരാതിയിലാണ് KL 78 C 8059 നമ്പർ കാർ ഡ്രൈവർ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം. തൃച്ചംബരം പൂക്കോത്ത് നട റോഡിൽ വെച്ച് കണ്ണൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന KL59Z5400 ഓർക്കിഡ് ബസിന് കാർ കുറുകെ നിർത്തിയിരിക്കുന്നത് കണ്ട് ബസ്സിൽ നിന്ന് ഇറങ്ങിയ ശിവരാജിനെ ബസ് കാറിൽ ഉരസിയെന്ന് ആരോപിച്ച് രണ്ട് പ്രതികളും ചേർന്ന് മുഖത്തടിക്കുകയും മർദിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351170/case-against-two-persons)