പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ പരാതികൾ

പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ പരാതികൾ
Apr 13, 2026 03:19 PM | By Sufaija PP

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകന്‍ ഡോ. കെ. റാമിനെതിരെ ആരോപണവുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍. റാം മോശമായി പെരുമാറുന്നയാളാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മുമ്പ് നടപടി നേരിട്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ. കെ. റാം. ജൂനിയര്‍ ബാച്ചിലെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധ്യാപകനെതിരെ രണ്ട് മാസത്തെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചുവെന്ന് കോളജിലെ വിദ്യാര്‍ഥി പ്രതികരിച്ചു.

പല തരത്തിലും ഡോ. റാം വിദ്യാര്‍ഥികളെ അധിക്ഷേപിക്കാറുണ്ട്. ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ടായിരുന്നു. നിതിന്‍ രാജിനോട് പറഞ്ഞ കാര്യങ്ങള്‍ ക്ലാസ്സില്‍ ഇല്ലാതിരുന്നതിനാല്‍ നേരിട്ട് കേട്ടിട്ടില്ല. എന്നാല്‍, അത് സത്യമാകുന്ന രീതിയിലാണ് ബാക്കിയുള്ള ക്ലാസുകളിലെ കുട്ടികളോട് ഡോ. റാമിന്റെ പെരുമാറ്റം -വിദ്യാര്‍ഥിനി പ്രതികരിച്ചു. നിതിന്‍ രാജിന്റെ വീട്ടില്‍ എസ്‌സി എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ സന്ദര്‍ശനം നടത്തി. ജാതീയ അധിക്ഷേപം ഇന്നും നിലനില്‍ക്കുന്നു എന്ന് കേള്‍ക്കുന്നത് അതീവ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

പൊലീസ് പ്രവര്‍ത്തനം അനുയോജ്യമായ രീതിയിലാണ് നടക്കുന്നത്. മരണത്തില്‍ കൃത്യമായ പരാതിയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെ എസ്‌സി എസ്ടി അതിക്രമ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവര്‍ കമ്മീഷനേയും വിവരങ്ങള്‍ അറിയിക്കും. അത് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

more complaints against Dr. K Ram

Next TV

Related Stories
'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

Apr 13, 2026 03:16 PM

'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി...

Read More >>
ടി കെ ഗോവിന്ദന്റെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സി പി എമ്മിലെ മുതിർന്ന നേതാക്കളോ?

Apr 13, 2026 03:11 PM

ടി കെ ഗോവിന്ദന്റെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സി പി എമ്മിലെ മുതിർന്ന നേതാക്കളോ?

ടി കെ ഗോവിന്ദന്റെ വിമത സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സി പി എമ്മിലെ മുതിർന്ന...

Read More >>
മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

Apr 13, 2026 12:58 PM

മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

മൊബൈൽ പൊട്ടിത്തെറിക്കും, വാഹനങ്ങളിൽ ഇന്ധന ടാങ്ക് നിറയ്ക്കരുത് തുടങ്ങി ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ...

Read More >>
ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം

Apr 13, 2026 12:52 PM

ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു പ്രതിഷേധം

ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ കെ.എസ്.യു...

Read More >>
കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 13, 2026 12:47 PM

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന്...

Read More >>
നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

Apr 13, 2026 12:43 PM

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ...

Read More >>
Top Stories