പരിയാരം അമ്പേറ്റ് കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്‌ഠ കലശ മഹോത്സവം 16 മുതൽ 23 വരെ

പരിയാരം അമ്പേറ്റ് കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്‌ഠ കലശ മഹോത്സവം 16 മുതൽ 23 വരെ
Apr 16, 2026 09:05 PM | By Sufaija PP

പരിയാരം: പരിയാരം അമ്പേറ്റ് കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്‌ഠ കലശ മഹോത്സവം 16 മുതൽ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 16 ന് വൈകുന്നേരം 4.30 ന് പ്രതിഷ്ഠ വിഗ്രഹങ്ങളെ ആനയിക്കും. 17 ന് വൈകുന്നേരം 4.30 ന് കലവറ നിറക്കൽ, 18 ന് വൈകുനേരം 5 ന് തന്ത്രി നടുവത്ത് പുടവർ വാസുദേവൻ നമ്പൂതിരിയെ ക്ഷേത്രത്തിലേക്ക് ആനയിക്കും. 7 ന് സാംസ്കാരികസമ്മേളനം ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

വർക്കിംഗ് ചെയർമാൻ പി. വിജയൻ അധ്യക്ഷത വഹിക്കും. മൊട്ടമ്മൽ രാജൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 19 ന് വൈകുന്നേരം 7 ന് മുകേഷ് കുറ്റൂരിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 8.30 മുതൽ മാതൃസമിതിയുടെ തിരുവാതിര. 9 ന് ഓടക്കുഴൽ സംഗീതാർച്ചന. 20ന് രാത്രി 8.30ന് സംഗീതിക ഗാനസമന്വയം. 21 ന് കെ. എൻ. രാധാകൃഷ്ണൻ്റെ അധ്യാത്മിക പ്രഭാഷണം. 8 ന് കൈകൊട്ടിക്കളി, 8.30 ന് പുല്ലാങ്കുഴൽ നാദധാര. 22 ന് രാവിലെ 5 മുതൽ താന്ത്രിക കർമ്മങ്ങൾ, 23 ന് രാവിലെ 5 മുതൽ താന്ത്രിക കർമ്മങ്ങൾ, 8.22 നും 9നും മധ്യേയുള്ള ശുഭമുഹൂർതത്തിൽ പുന:പ്രതിഷ്ഠ കലശം. വൈകുന്നേരം 5 ന് തായമ്പകയും തുടർന്ന് തിടമ്പ് നൃത്തം, രാത്രി 8 ന് വടക്കൻ പെരുമ. 19 മുതൽ എല്ലാ ദിവസവും ഉച്ചക്ക് 12 മുതൽ 2 വരെ അന്നദാനവും നടക്കും. വാർത്ത സമ്മേളനത്തിൽ പി. വിജയൻ, ഇ.വിജയൻ, ഐ.വി. കുഞ്ഞിരാമൻ, കെ. ശ്രീധരൻ, എം. സഹദേവൻ, സി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.

Pariyaram Ambet Kavu Kirateswara Temple

Next TV

Related Stories
ഓട്ടോറിക്ഷയിൽ മറന്നുവെച്ച ക്യാമറയും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

Apr 16, 2026 09:19 PM

ഓട്ടോറിക്ഷയിൽ മറന്നുവെച്ച ക്യാമറയും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

ഓട്ടോറിക്ഷയിൽ മറന്നുവെച്ച ക്യാമറയും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ...

Read More >>
റോഡില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കാര്‍ യാത്രികരെ ആക്രമിച്ച 6 പേര്‍ക്കെതിരെ കേസ്

Apr 16, 2026 09:17 PM

റോഡില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കാര്‍ യാത്രികരെ ആക്രമിച്ച 6 പേര്‍ക്കെതിരെ കേസ്

റോഡില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കാര്‍ യാത്രികരെ ആക്രമിച്ച 6 പേര്‍ക്കെതിരെ...

Read More >>
റിപ്പർ ചന്ദ്രനെ വധശിക്ഷയിലേക്ക് നയിച്ച മൊഴി നൽകിയ ബാലചന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തി

Apr 16, 2026 09:14 PM

റിപ്പർ ചന്ദ്രനെ വധശിക്ഷയിലേക്ക് നയിച്ച മൊഴി നൽകിയ ബാലചന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പർ ചന്ദ്രനെ വധശിക്ഷയിലേക്ക് നയിച്ച ഉറച്ച മൊഴി നൽകിയ ബാലചന്ദ്രയെ മരിച്ച നിലയിൽ...

Read More >>
നിതിന്‍ രാജിന്‍റെ മരണം; മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Apr 16, 2026 06:54 PM

നിതിന്‍ രാജിന്‍റെ മരണം; മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

നിതിന്‍ രാജിന്‍റെ മരണം, പ്രതികളെ അറസ്റ്റ് ചെയ്യണം; മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്...

Read More >>
ചെറുപുഴ സ്വദേശി ആലക്കോട്ടെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍

Apr 16, 2026 06:49 PM

ചെറുപുഴ സ്വദേശി ആലക്കോട്ടെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍

ചെറുപുഴ സ്വദേശി ആലക്കോട്ടെ ബന്ധുവീട്ടില്‍ മരിച്ച...

Read More >>
 മുയ്യം മുണ്ടപ്പാലത്ത് വയൽ നികത്തി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് അശാസ്ത്രീയ റോഡ് നിർമ്മാണം

Apr 16, 2026 06:45 PM

മുയ്യം മുണ്ടപ്പാലത്ത് വയൽ നികത്തി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് അശാസ്ത്രീയ റോഡ് നിർമ്മാണം

മുയ്യം മുണ്ടപ്പാലത്ത് വയൽ നികത്തി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് അശാസ്ത്രീയ റോഡ്...

Read More >>
Top Stories

News Roundup