ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി
Apr 20, 2026 01:00 PM | By Sufaija PP

കോഴിക്കോട്: ലോൺ ആപ്പുകാരുടെ ഭീഷണിക്ക് പിന്നാലെ കാണാതായ വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി .ഏഴ് ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് വിഷ്ണുവിനെ കണ്ടെത്തിയത് . പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത് . കുടുംബം നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തിയത് . അതേസമയം വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശങ്ങൾ പുറത്ത് വന്നിരുന്നു . ലോൺ ആപ്പിൽ നിന്നും ബ്ലേഡ് മാഫിയയിൽ നിന്നും വിഷ്ണു പണം വായ്പ എടുത്തിരുന്നു. ഇരുകൂട്ടരിൽ നിന്നും ഭീഷണിയുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിഷ്ണുവിനെ കാണാതായത്. ലോൺ ആപ്പിൽ നിന്നും 10,000 രൂപയാണ് വിഷ്‌ണു വായ്പ എടുത്തത്. ഇത് തിരിച്ചടക്കാൻ പറ്റാതായതോടെ ഭീഷണി തുടങ്ങി. വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു. ഇതോടെയാണ് വിഷ്ണു ബ്ലേഡ് മാഫിയയിൽ നിന്നും 65000 രൂപയുടെ മറ്റൊരു വായ്പയെടുക്കുന്നത്. ഇത് പലിശ ഉൾപ്പെടെ ഒരു ലക്ഷം രൂപയായി എന്നും തനിക്ക് മാനസിക സമ്മർദ്ദമുണ്ടെന്നും വിഷ്ണു സഹോദരന് ഒടുവിൽ അയച്ച സന്ദേശത്തിൽ പറയുന്നു.

ജോലിക്ക് പോകാത്തതിൻ്റെ കാരണം ഇതാണെന്ന് അമ്മയോട് പറയണമെന്നും വിഷ്‌ണു ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിഷ്ണു തയ്യാറായിട്ടില്ല. താൻ തിരിച്ചെത്തിയിട്ട് മറ്റു വിവരങ്ങൾ വിശദീകരിക്കാം എന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

missing case

Next TV

Related Stories
ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

Apr 20, 2026 01:02 PM

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി...

Read More >>
നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

Apr 20, 2026 12:56 PM

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍...

Read More >>
റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ നിര്യാതനായി

Apr 20, 2026 12:54 PM

റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ നിര്യാതനായി

റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ...

Read More >>
മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ

Apr 20, 2026 10:51 AM

മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ പിടിയിൽ

മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വായോധികയുടെ മാല മോഷണം നടത്തിയ കർണാടക സ്വദേശികൾ...

Read More >>
സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Apr 20, 2026 10:45 AM

സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി സ: സി. കണ്ണൻ അനുസ്മരണ പരിപാടി...

Read More >>
ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24 ന്

Apr 20, 2026 09:25 AM

ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24 ന്

ബിന്ദു സജിത്ത്കുമാർ സ്മാരക കരോക്കെ ഗാനാലാപന മത്സരം 24...

Read More >>
Top Stories

News Roundup