വിദ്യാലയങ്ങളിൽ അക്ഷരം അഭ്യസിപ്പിക്കേണ്ട അധ്യാപകർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനധികൃത വ്യാപാരം നടത്തുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. വ്യാപാരം ഉപജീവനമായി നടത്തുന്ന വിഭാഗത്തിന്റെ അന്നം മുട്ടിക്കുന്ന ഏർപ്പാട് നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തും:കെ. എസ്. റിയാസ്.
വിദ്യാഭ്യാസ മേഖലയിലെ ചില അധ്യാപകരും മാനേജ്മെന്റ് പിടിഎയും സംയുക്തമായിട്ടും അല്ലാതെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം, നോട്ടുബുക്ക്, ബെൽറ്റ്,ഷൂസ്, സോക്സ്, പൊതി (ബുക്ക് കവർ )പേന പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങൾ വൻ വിലക്ക് നൽകി ലാഭം കൊയ്യുകയാണ്. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി നൽകുന്ന ലേബൽ (നെയിം സ്ലിപ് ) പോലും വില ഈടാക്കി വില്പന നടത്തുകയാണ്. ഇതിനെതിരെ ശക്തമായ രീതിയിൽ നിലപാട് എടുക്കേണ്ട നടപടി എടുക്കേണ്ട അധികാരികൾ ഉറക്കം നടിക്കുകയാണ് വർത്തമാനകാലത്ത് വലിയ പ്രതിസന്ധിയിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി വ്യാപാരം ഉപജീവനമായി കൊണ്ട് പോകുന്ന വ്യാപാരി സമൂഹത്തെ വിഡ്ഢികളാക്കി വിദ്യാലയങ്ങളിൽ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് നിർത്തലാക്കുക.
തളിപ്പറമ്പ് മുനിസിപ്പൽ പരിധിക്ക് അകത്ത് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനധികൃത വ്യാപാരം നടക്കുന്നു എന്നത് തെളിവടക്കം മെമ്പർമാർ പരാതി ഉന്നയിച്ചതിനെ തുടർന്ന് ട്രസ്റ്റ് മുത്തവല്ലിയെ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് കെ എസ് ജനറൽ സെക്രട്ടറി വി താജുദ്ധീൻ, ട്രഷറെർ ടി.ജയരാജ്, സ്റ്റേഷനറി അസോസിയേഷൻ കൺവീനർ കെഎം റഷീദ് എന്നിവർ നേരിട്ട് പരാതി ബോധിപ്പിക്കുകയും ചർച്ച നടത്തുകയും കൃത്യമായ രീതിയിൽ പരിഹാരം കാണുന്നതിനു വേണ്ട നടപടിക്രമങ്ങൾ ചെയ്യാമെന്ന് മുതവല്ലി ഉറപ്പു നൽകുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠനോപകരണങ്ങൾ വാങ്ങിക്കാതെ നാട്ടിലെ വ്യാപാരികളിൽ നിന്നും പഠനോപകരണങ്ങൾ വാങ്ങിച്ചു പ്രയാസ ഘട്ടങ്ങളിൽ എന്നും നമ്മളോട് ചേർന്ന് നിൽക്കുന്ന വ്യാപാരി സമൂഹത്തെ കൂട്ടിപ്പിടിക്കാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണം
k s riyas


































