---
title: "കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാരനെ രാഷ്ട്രീയലക്ഷ്യം വച്ച് പ്രതികാര നടപടി കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചു"
english_title: "Kerala NGO Union "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359428/kerala-ngo-union"
published_at: "2026-05-14T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാരനെ രാഷ്ട്രീയലക്ഷ്യം വച്ച് പ്രതികാര നടപടി കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

> **Lead Summary:** **പരിയാരം: ** കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിലെ എസ്റ്റാബ്ലിഷ്മെന്റ് ഇഫോർ സീറ്റ് കൈകാര്യം ചെയ്യുന്ന ജൂനിയർ ക്ലർക്കായ ജീവനക്കാരനെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി അന്യായമായി മറ്റൊരു സെക്ഷൻ ഓഫീസിലേക്ക് മാറ്റാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് പ്രതികാര നടപടിക്ക് തുനിഞ്ഞത്.

## Article Content

**പരിയാരം: ** കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിലെ എസ്റ്റാബ്ലിഷ്മെന്റ് ഇഫോർ സീറ്റ് കൈകാര്യം ചെയ്യുന്ന ജൂനിയർ ക്ലർക്കായ ജീവനക്കാരനെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി അന്യായമായി മറ്റൊരു സെക്ഷൻ ഓഫീസിലേക്ക് മാറ്റാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് പ്രതികാര നടപടിക്ക് തുനിഞ്ഞത്.

ഭരണാനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ നേതാവ് എഴുതി കൊടുത്തതിനനുസരിച്ച് ഉടൻ തന്നെ ജീവനക്കാരനെ തൻറെ മുറിയിലേക്ക് വിളിപ്പിച്ച് ജീവനക്കാരനോട് സെക്ഷൻ മാറി പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്.ഒരു വർഷത്തിനു താഴെ മാത്രമാണ് പ്രസ്തുത ജീവനക്കാരൻ ഇവിടെ ജോലി ചെയ്തുവരുന്നത് അതു കൊണ്ട് തന്നെ ഈ നടപടി തികച്ചും നിരുത്തരവാദപരവും,പ്രതികാര മനോഭാവത്തോടുകൂടി ഉള്ളതും ആണെന്ന് കേരള എൻജിഒ യൂണിയൻ അറിയിച്ചു.

തുടർന്ന് ഓഫീസിലെ മുഴുവൻ ജീവനക്കാരെയും അണിനിരത്തിക്കൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സീബ ബാലൻ, പി.ആർ ജിജേഷ് പി വി സന്തോഷ്, കെ ഉണ്ണികൃഷ്ണൻ, എം വി രമ്യ, ടി വി സന്തോഷ് കെ ജയേഷ് ,എ വി സുധഎന്നിവർ നേതൃത്വം നൽകി തുടർന്ന് പ്രിൻസിപ്പാളുമായി നടത്തിയ ചർച്ചയിൽ ആലോചനകൾ നടത്തിയ ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളൂ എന്നും യൂണിയൻ നേതാക്കളെ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359428/kerala-ngo-union)