ചട്ടുകപ്പാറ: കേരള കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനം ജൂൺ 27 28 തീയ്യതികളിൽ വേശാലയിൽ വെച്ച് നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്നു. ഏരിയ സെക്രട്ടറി സ: പി പവിത്രൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡണ്ട് സ : എം പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് സ. പി പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ ഗണേഷ്കുമാർ, കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. വിവിധ സബ്ബ് കമ്മറ്റികൾ രൂപീകരിച്ചുചെയർമാൻ : സ.കെ. പ്രിയേഷ് കുമാർ, കൺവീനർ: സ . കെ. ഗണേഷ് കുമാർ..
kerala karshaka sangham




































