കടമ്പേരി: സിആർസി പൊതുജന വായനശാല നവീകരിച്ച സ്റ്റേജ് നാടിന് സമർപ്പിച്ചു.സിആർസി പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ ആന്തൂർ നഗരസഭ മുൻ ചെയർപേർസൺ പി.മുകുന്ദൻ ഉൽഘാടനം നിർവ്വഹിച്ചു.
ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ.വിജയൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.സ്റ്റേജിൽ തെയ്യത്തിൻ്റെ മുഖവും മറ്റ് കലാരൂപങ്ങളും വരച്ച കലാകാരൻ സത്യൻ കാനൂലിനെ ആദരിച്ചു.സിആർസി പ്രസിസണ്ട് കെ.മോഹനൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സെക്രട്ടറി കെ.ഷാജു സ്വാഗതവും കെവി പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
kadamberi CRC




































