പരിയാരം : തളിപ്പറമ്പിൽ നിന്നും വായാട്, തിരുവട്ടൂർ , തേറണ്ടി റൂട്ടിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി സർവീസിന് ദോഷകരമായി ബാധിക്കുന്ന വിധം തൊട്ടുമുന്നിലായി സ്വകാര്യ ബസിന് പെർമിറ്റ് അനുവദിക്കാനുള്ള അധികൃതരുടെ നടപടി പുനഃപരിശോധിച്ചു സമയം ക്രമം മാറ്റി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ ,ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ,പി കെ സരസ്വതി ബ്ലോക്ക് പ്രസിഡണ്ട് പി വി രാമചന്ദ്രൻ ,പി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
A petition was submitted to the MLA




































