പരിയാരം: രാത്രികാലങ്ങളിൽ അറവുമാലിന്യങ്ങളും ഹോട്ടൽ പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് പതിവാക്കിയപരിയാരം കൊട്ടിയൂർ ക്ഷേത്രം ചിതപ്പിലെ പൊയിൽറോഡിൽ തെരുവ് നായ ശല്യം രൂക്ഷമാവുകയും ദുർഗന്ധം നിമിത്തം കാൽനടയാത്ര പോലും ദുഃഖകരമായ ശോചനീയാവസ്ഥക്ക് പരിഹാരമാകുന്നു. പരിയാരം ഗ്രാമപഞ്ചായത്ത് തൊണ്ടന്നൂർ വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ റോഡ് ശുചീകരിച്ച് മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തുന്നതിന് ജനകീയ ജാഗ്രതാ സമിതി രൂപീകരണവുംസംഘടിപ്പിച്ചു.
പഞ്ചായത്തിന്റെയും ജനകീയ പങ്കാളിത്തത്തോടെയും സിസിടിവി സ്ഥാപിക്കുകയും മാലിന്യങ്ങൾ തള്ളുന്ന ആളുകളെ കണ്ടെത്തി നൽകുന്നവർക്ക് പാരിതോഷികം നൽകാനും ജാഗ്രത സമിതി യോഗത്തിൽ തീരുമാനിച്ചു. ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ പി. സാജിത ടിച്ചർ ഉദ്ഘാടനം ചെയ്തു പി വി സജീവൻ, എം എ ഇബ്രാഹിം , പി വി രാമചന്ദ്രൻ ,വിവിസി ബാലൻ,നഫ്സീറ, സുമയ്യ, രതി, പ്രീത, വത്സല പ്രസംഗിച്ചു.
A road protection alert committee has been formed




































