വീട്ടിൽ നിന്നു 45 പവൻ കവർന്ന സംഭവം; സ്വർണ്ണാഭരണം കണ്ടെടുത്തത് കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്

വീട്ടിൽ നിന്നു 45 പവൻ കവർന്ന സംഭവം; സ്വർണ്ണാഭരണം കണ്ടെടുത്തത് കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
May 24, 2026 08:01 PM | By Sufaija PP

കാസർകോട്: ബേക്കൽ പൂച്ചക്കാട് അരയാൽ തറയിലെ വീട്ടിൽ നിന്നു 45 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശിയെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പ് കരിമൊക്കൈ സ്വദേശി രാജൻ എന്ന നടരാജൻ (61) ആണ് ബേക്കൽ സി ഐ ശിവം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 

മെയ് ഒൻപതിന് രാവിലെ 6.30നും മെയ് 10ന് ഉച്ചയ്ക്ക് 12നും ഇടയിലുള്ള സമയത്താണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. പൂച്ചക്കാട് അരയാൽ തറയിൽ ഹലീമയുടെ വീടിൻ്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവൻ്റെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ഹലീമയുടെ പരാതിയിൽ ബേക്കൽ പൊലി സാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. 

ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് നടരാജനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. 

കസ്റ്റഡിയിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ ഒളിപ്പിച്ച സ്ഥലം പ്രതി പൊലിസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പ്രതിയുമായി നടത്തിയ പരിശോധനയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള നേതാജി റോഡിലെ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. 

മാല, മോതിരം, വള എന്നിവയടങ്ങുന്ന സ്വർണാഭരണങ്ങൾ പൂർണമായും പൊലിസ് കസ്റ്റഡിയിലെടുത്തു. 

Gold theft case

Next TV

Related Stories
ഇരുനില വീടിൻ്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് പതിച്ച നിർമ്മാണ തൊഴിലാളിക്ക് തുണയായി കൂടെ ജോലി ചെയ്ത് കോണ്ടിരുന്ന അയൽവാസി

May 24, 2026 07:50 PM

ഇരുനില വീടിൻ്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് പതിച്ച നിർമ്മാണ തൊഴിലാളിക്ക് തുണയായി കൂടെ ജോലി ചെയ്ത് കോണ്ടിരുന്ന അയൽവാസി

ഇരുനില വീടിൻ്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് പതിച്ച നിർമ്മാണ തൊഴിലാളിക്ക് തുണയായി കൂടെ ജോലി ചെയ്ത് കോണ്ടിരുന്ന...

Read More >>
ഐ ആർ പി സിക്ക് ധനസഹായം നൽകി

May 24, 2026 07:46 PM

ഐ ആർ പി സിക്ക് ധനസഹായം നൽകി

IRPC ക്ക് ധനസഹായം...

Read More >>
ബക്കളം പൂതപ്പാറ പുന്നകുളങ്ങര ഭാഗത്ത് പേപട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പ്രദേശവാസികൾ ജാഗ്രത പാലിക്കുക

May 24, 2026 06:13 PM

ബക്കളം പൂതപ്പാറ പുന്നകുളങ്ങര ഭാഗത്ത് പേപട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പ്രദേശവാസികൾ ജാഗ്രത പാലിക്കുക

ബക്കളം പൂതപ്പാറ പുന്നകുളങ്ങര ഭാഗത്ത് പേപട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പ്രദേശവാസികൾ ജാഗ്രത പാലിക്കുക...

Read More >>
പരിയാരം കൊട്ടിയൂർ ക്ഷേത്രം - സി.പൊയിൽ റോഡിലെ മാലിന്യങ്ങൾ നീക്കി റോഡ് സംരക്ഷണ ജാഗ്രത സമിതി രൂപീകരിച്ചു

May 24, 2026 12:45 PM

പരിയാരം കൊട്ടിയൂർ ക്ഷേത്രം - സി.പൊയിൽ റോഡിലെ മാലിന്യങ്ങൾ നീക്കി റോഡ് സംരക്ഷണ ജാഗ്രത സമിതി രൂപീകരിച്ചു

പരിയാരം കൊട്ടിയൂർ ക്ഷേത്രം - സി.പൊയിൽ റോഡിലെ മാലിന്യങ്ങൾ നീക്കി റോഡ് സംരക്ഷണ ജാഗ്രത സമിതി...

Read More >>
കെഎസ്ആർടിസി സർവീസിനെ ബാധിക്കുന്ന വിധം സ്വകാര്യ ബസ്സിന് പെർമിറ്റ് അനുവദിക്കാനുള്ള അധികൃതരുടെ നടപടി പരിശോധിക്കുക, എംഎൽഎക്ക് നിവേദനം നൽകി

May 24, 2026 12:41 PM

കെഎസ്ആർടിസി സർവീസിനെ ബാധിക്കുന്ന വിധം സ്വകാര്യ ബസ്സിന് പെർമിറ്റ് അനുവദിക്കാനുള്ള അധികൃതരുടെ നടപടി പരിശോധിക്കുക, എംഎൽഎക്ക് നിവേദനം നൽകി

കെഎസ്ആർടിസി സർവീസിനെ ബാധിക്കുന്ന വിധം സ്വകാര്യ ബസ്സിന് പെർമിറ്റ് അനുവദിക്കാനുള്ള അധികൃതരുടെ നടപടി പരിശോധിക്കുക, എംഎൽഎക്ക് നിവേദനം...

Read More >>
ഒന്നാം വിവാഹവാര്‍ഷികത്തിന്റെ തലേന്നാള്‍ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; 24-കാരിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കസ്റ്റഡിയില്‍

May 24, 2026 12:20 PM

ഒന്നാം വിവാഹവാര്‍ഷികത്തിന്റെ തലേന്നാള്‍ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; 24-കാരിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഒന്നാം വിവാഹവാര്‍ഷികത്തിന്റെ തലേന്നാള്‍ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; 24-കാരിയുടെ മരണത്തിന് പിന്നാലെ...

Read More >>
Top Stories

Entertainment News