ഓട്ടോയിൽ നിന്ന് കുട്ടി വീണ സംഭവം; കുട്ടികളെ സ്‌കൂൾ ബസുകളിൽ തന്നെ അയക്കണം, ഓട്ടോയിൽ അയക്കുന്നത് ഒഴിവാക്കണം: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി

ഓട്ടോയിൽ നിന്ന് കുട്ടി വീണ സംഭവം; കുട്ടികളെ സ്‌കൂൾ ബസുകളിൽ തന്നെ അയക്കണം, ഓട്ടോയിൽ അയക്കുന്നത് ഒഴിവാക്കണം:  രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി
Jun 3, 2026 11:53 AM | By Sufaija PP

തിരുവനന്തപുരം: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി. കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ തന്നെ അയക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടികളെ ഓട്ടോയില്‍ സ്‌കൂളില്‍ അയക്കുന്നത് ഒഴിവാക്കണമെന്നും ഓട്ടോറിക്ഷകളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും എംവിഡി നിര്‍ദ്ദേശിച്ചു. 

ഓട്ടോറിക്ഷ ഹമ്പ് കയറിയപ്പോള്‍ കുട്ടി പുറത്തേക്ക് തെറിച്ചുവീണ സംഭവം ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നിര്‍ദ്ദേശം. നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. വാഹനങ്ങളില്‍ നിന്ന് കുട്ടികള്‍ പുറത്തേക്ക് കൈയും തലയും ഇടാനുള്ള സാധ്യത കൂടുതലാണെന്നും എംവിഡി പറഞ്ഞു.

സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളില്‍ കര്‍ശനമായ സര്‍പ്രൈസ് പരിശോധനയ്ക്കും എംവിഡി ഒരുങ്ങുന്നുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് മദ്യ-ലഹരി പരിശോധനകള്‍ നടത്തും. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത നടപടികള്‍ സ്വീകരിക്കും.

Content Highlight: MVD warns parents

Next TV

Related Stories
വീട്ടിൽ കയറി അക്രമം മൂന്നു പേർക്കെതിരെ കേസ്

Jun 3, 2026 04:21 PM

വീട്ടിൽ കയറി അക്രമം മൂന്നു പേർക്കെതിരെ കേസ്

വീട്ടിൽ കയറി അക്രമം മൂന്നു പേർക്കെതിരെ...

Read More >>
 കരുവഞ്ചാലില്‍ കിണര്‍ വറ്റിക്കാനായി മോട്ടോര്‍ ഇടുന്നതിനിടെ കിണറില്‍ വീണ് യുവാവ് മരിച്ചു

Jun 3, 2026 03:21 PM

കരുവഞ്ചാലില്‍ കിണര്‍ വറ്റിക്കാനായി മോട്ടോര്‍ ഇടുന്നതിനിടെ കിണറില്‍ വീണ് യുവാവ് മരിച്ചു

കരുവഞ്ചാലില്‍ കിണര്‍ വറ്റിക്കാനായി മോട്ടോര്‍ ഇടുന്നതിനിടെ കിണറില്‍ വീണ് യുവാവ്...

Read More >>
കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

Jun 3, 2026 02:56 PM

കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി...

Read More >>
ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍ പിടിയിലായി

Jun 3, 2026 12:10 PM

ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍ പിടിയിലായി

ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍...

Read More >>
വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

Jun 3, 2026 11:49 AM

വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...

Read More >>
ജോലിസംബന്ധമായ തര്‍ക്കത്തെ തുടർന്ന് റിട്ട.അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Jun 3, 2026 10:06 AM

ജോലിസംബന്ധമായ തര്‍ക്കത്തെ തുടർന്ന് റിട്ട.അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ജോലിസംബന്ധമായ തര്‍ക്കത്തെ തുടർന്ന് റിട്ട.അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ്...

Read More >>
Top Stories

News Roundup

Entertainment News