സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; നാലെണ്ണമായി ചുരുക്കി

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; നാലെണ്ണമായി ചുരുക്കി
Jun 9, 2026 11:27 AM | By Sufaija PP

ന്യൂഡല്‍ഹി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. ഒരു വര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ നല്‍കിയിരുന്നത് നാലായിട്ടാണ് കുറച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ പ്രശ്‌നങ്ങളും, ആഗോള വിപണിയിലെ ദ്രവീകൃത പെട്രോളിയം ഗ്യാസ് രംഗത്തെ കുത്തനെയുള്ള വില വര്‍ധനവുമാണ്, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച നടപടിക്ക് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്.

പുതിയ തീരുമാനപ്രകാരം, PMUY ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് റീഫില്ലുകള്‍ക്ക് പ്രതിവര്‍ഷം സിലിണ്ടറിന് 642 രൂപയായിരിക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ ഖനൂജ പറഞ്ഞു. ഇത് LPG യുടെ യഥാര്‍ത്ഥ അന്താരാഷ്ട്ര വിലയേക്കാള്‍ ഏകദേശം 60% കിഴിവാണ്. ചക്കരക്കൽ വാർത്ത. PMUY അല്ലാത്ത ഉപഭോക്താക്കള്‍ക്ക്, 942 രൂപയാണ് ചില്ലറ വില്‍പ്പന വിലയെന്നും ഖനൂജ വ്യക്തമാക്കി.

2016 മെയ് മാസത്തില്‍ ആരംഭിച്ച ഫ്‌ലാഗ്ഷിപ്പ് പദ്ധതി പ്രകാരം, ഗുണഭോക്താക്കള്‍ക്ക് തുടക്കത്തില്‍ പ്രതിവര്‍ഷം 14.2 കിലോഗ്രാം സബ്സിഡിയുള്ള 12 എല്‍പിജി സിലിണ്ടറുകള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ക്വാട്ട ഒമ്പത് സിലിണ്ടറുകളായി കുറച്ചത്.

Content Highlight: Subsidy cylinder

Next TV

Related Stories
തളിപ്പറമ്പിലെ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന വഖഫ് ബോർഡ് നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ജൂൺ 16ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

Jun 9, 2026 08:47 PM

തളിപ്പറമ്പിലെ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന വഖഫ് ബോർഡ് നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ജൂൺ 16ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

തളിപ്പറമ്പിലെ പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന വഖഫ് ബോർഡ് നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ജൂൺ 16ന് പ്രതിഷേധ കൂട്ടായ്മ...

Read More >>
അതിവേഗ റെയില്‍ പദ്ധതി: തളിപ്പറമ്പിനെ ഉൾപ്പെടുത്താമെന്ന ആവശ്യവുമായി കൗൺസിൽ യോഗം സംഘടിപ്പിക്കുന്നു

Jun 9, 2026 08:20 PM

അതിവേഗ റെയില്‍ പദ്ധതി: തളിപ്പറമ്പിനെ ഉൾപ്പെടുത്താമെന്ന ആവശ്യവുമായി കൗൺസിൽ യോഗം സംഘടിപ്പിക്കുന്നു

അതിവേഗ റെയില്‍ പദ്ധതി: തളിപ്പറമ്പിനെ ഉൾപ്പെടുത്താമെന്ന ആവശ്യവുമായി കൗൺസിൽ യോഗം സംഘടിപ്പിക്കുന്നു...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാർട്ടേഴ്‌സുകൾക്ക് പിഴ ചുമത്തി

Jun 9, 2026 05:34 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാർട്ടേഴ്‌സുകൾക്ക് പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ക്വാർട്ടേഴ്‌സുകൾക്ക് പിഴ...

Read More >>
തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ ലഹരി വിമുക്തി കേന്ദ്രം സ്ഥാപിക്കണം: മുസ്‌ലിം യൂത്ത് ലീഗ്

Jun 9, 2026 05:33 PM

തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ ലഹരി വിമുക്തി കേന്ദ്രം സ്ഥാപിക്കണം: മുസ്‌ലിം യൂത്ത് ലീഗ്

തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ ലഹരി വിമുക്തി കേന്ദ്രം സ്ഥാപിക്കണം: മുസ്‌ലിം യൂത്ത്...

Read More >>
കേരളത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Jun 9, 2026 04:01 PM

കേരളത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കേരളത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

Read More >>
പട്ടുവം കുഞ്ഞിമുറ്റം കാരുണ്യ സ്വയംസഹായ സംഘം  എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 9, 2026 03:52 PM

പട്ടുവം കുഞ്ഞിമുറ്റം കാരുണ്യ സ്വയംസഹായ സംഘം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പട്ടുവം കുഞ്ഞിമുറ്റം കാരുണ്യ സ്വയംസഹായ സംഘം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
Top Stories

News Roundup

Entertainment News