മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്തൂർ നഗരസഭവിപുലമായ യോഗം ചേർന്നു

മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്തൂർ നഗരസഭവിപുലമായ യോഗം ചേർന്നു
Jun 18, 2026 10:03 PM | By Sufaija PP

ആന്തൂർ :സംസ്ഥാനത്ത് ഷിഗല്ല നിപ്പ പോലുള്ള മാരക രോഗങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിൽ ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാകുന്നതിന്റെ ഭാഗമായി നഗരസഭ കൗൺസിലർമാർ, ആശാവർക്കർമാർ, സ്കൂൾ പ്രധാന അധ്യാപകർ, അങ്കണവാടി വർക്കർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ വിപുലമായ യോഗം വിളിച്ചു ചേർത്തു. ധർമശാല കൽക്കോ ഹാളിൽ വെച്ച് നടന്ന യോഗം നഗരസഭ ചെയർപേഴ്സൺ ശ്രീമതി വി. സതീദേവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദീപ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​നഗരസഭ സെക്രട്ടറി ശ്രീ മനോജ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ മോറാഴ ഫിഷറീസ് ഹെൽത്ത് സെന്ററിലെ ഡോക്ടർ ഐശ്വര്യ മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ കെ വി പ്രേമരാജൻ മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓമന മുരളീധരൻ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ കെ പി മോഹനൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.

​തുടർന്ന് നടന്ന ചർച്ചയിൽ പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പത്മനാഭൻ, മോറാഴ യുപി സ്കൂൾ ഹെഡ്മിസ്ട്രസ് അജിത ടീച്ചർ, പറശ്ശിനി കുടുംബാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജു, ആശാ വർക്കർ ജീവന, തളിയിൽ അങ്കണവാടി വർക്കർ സീന എന്നിവർ സംസാരിച്ചു.നഗരസഭ ഹെൽത്ത് സൂപ്പർവൈസർ അജിത്ത് നന്ദി പ്രകാശിപ്പിച്ചു.

Content Highlight: Anthoor Municipality

Next TV

Related Stories
അനധികൃത മണൽ കടത്തിനിടെ പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ അപകടം: കട തകർന്നു

Jun 18, 2026 10:07 PM

അനധികൃത മണൽ കടത്തിനിടെ പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ അപകടം: കട തകർന്നു

അനധികൃത മണൽ കടത്തിനിടെ പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ അപകടം: കട...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം നടത്തി

Jun 18, 2026 09:58 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം നടത്തി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനകാർക്ക് KCSPA യൂനിയൻ അംഗത്വവിതരണം...

Read More >>
നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ

Jun 18, 2026 08:42 PM

നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ

നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19...

Read More >>
എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം നടത്തി

Jun 18, 2026 07:05 PM

എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം നടത്തി

എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിക്കുന്നതിന് വേണ്ടി ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മെരിറ്റ് ഡേ ആഘോഷം...

Read More >>
യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും വർഗീയ അജണ്ടകളും കേരളത്തെ ഏറെ പുറകോട്ട് നയിക്കുന്നതാണ്: സി പി ഐ എം

Jun 18, 2026 07:00 PM

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും വർഗീയ അജണ്ടകളും കേരളത്തെ ഏറെ പുറകോട്ട് നയിക്കുന്നതാണ്: സി പി ഐ എം

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും വർഗീയ അജണ്ടകളും കേരളത്തെ ഏറെ പുറകോട്ട് നയിക്കുന്നതാണ്: സി പി ഐ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പട്ടുവത്ത് 12500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 18, 2026 06:51 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പട്ടുവത്ത് 12500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പട്ടുവത്ത് 12500 രൂപ പിഴ ചുമത്തി ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
Top Stories

News Roundup

Entertainment News