പരിയാരം : വീട്ടിൽ അതിക്രമിച്ച് കയറി 70 കാരിയെ മർദ്ദിച്ച കൊച്ചുമകളുടെ ഭർത്താവായ യുവാവിനെതിരെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു. പരിയാരം കുണ്ടപ്പാറയിലെ പുത്തൻ വീട്ടിൽ ആലീസ് തങ്കച്ചൻ്റെ (70) പരാതിയിലാണ് കുണ്ടപ്പാറയിലെ തോമസ് എന്നയാൾക്കെതിരെ കേസെടുത്തത്. ഈ മാസം 18 ന് രാത്രി 8.45 മണിക്ക് പ്രതി പരാതിക്കാരിയുടെവീട്ടിൽ അതിക്രമിച്ചുകയറി വടി കൊണ്ടടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Content Highlight: Case



































