സൗദിയിലെ അബുഹദ്‌രിയ്യയിൽ ബസ് അപകടം: കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് മരണം

സൗദിയിലെ അബുഹദ്‌രിയ്യയിൽ ബസ് അപകടം: കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് മരണം
Jun 21, 2026 09:05 AM | By Sufaija PP

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കണ്ണൂർ ചെണ്ടയാട് കുനിയിൽ വീട്ടിൽ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകൻ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ച മലയാളി. അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഈ വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻതന്നെ അൽ നഈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും മൃതദേഹങ്ങൾ നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ജുബൈൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തിവരികയാണ്. നിയമനടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

Content Highlight: accident at soudi

Next TV

Related Stories
ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള ധനസഹായം

Jun 21, 2026 09:54 PM

ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള ധനസഹായം

ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള...

Read More >>
ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി ഉയർത്തി

Jun 21, 2026 09:37 PM

ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി ഉയർത്തി

ടിക്കറ്റില്ലാ യാത്ര; റെയിൽവേ പിഴ 500 രൂപയായി...

Read More >>
മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി

Jun 21, 2026 09:34 PM

മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി രോഗമുക്തയായി

മയ്യിൽ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടി...

Read More >>
പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം നൽകി

Jun 21, 2026 09:32 PM

പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം നൽകി

പറശ്ശിനിക്കടവ് - കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കണം; എം.എൽ. എയ്ക്ക് നിവേദനം...

Read More >>
എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല തുടക്കം

Jun 21, 2026 08:20 PM

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല തുടക്കം

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല...

Read More >>
കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക് പരിക്ക്

Jun 21, 2026 08:15 PM

കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക് പരിക്ക്

കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലെറ്റ് ഒരു മരണം: രണ്ട് പേർക്ക്...

Read More >>
Top Stories