ചട്ടുകപ്പാറ: കേന്ദ്ര ഗവൺമെൻ്റ് രാസവള വില വർദ്ധനവ് പിൻവലിക്കണമെന്ന് കേരള കർഷക സംഘം (AIKS) മയ്യിൽ ഏറിയ സമ്മേളനം ആവശ്യപ്പെട്ടു വേശാലയിൽ (ചട്ടുകപ്പാറ ബേങ്ക് ഹാൾ സ: ടി.ഒ. നാരായണൻ നഗർ ) വെച്ച് നടന്ന ഏറിയ സമ്മേളനം ജില്ലാ സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് എം.പ്രസാദ് അദ്ധ്യക്ഷ്യം വഹിച്ചു. പി. പവിത്രൻ രക്തസാക്ഷി പ്രമേയവും രജൂ കരിങ്കൽ കുഴി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എം.പ്രസാദ് പതാക ഉയർത്തി. വിവിധ കമ്മറ്റികളെ തെരഞ്ഞെടുത്തു.ഏറിയ സെക്രട്ടറി പി. പവിത്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. AIKS കേന്ദ്രകമ്മറ്റി അംഗം എൻ.ആർ.സക്കീന, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ശ്രീധരൻ, കെ.സി. മനോജ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.പ്രശാന്തൻ, ജില്ലാ കമ്മറ്റി അംഗം എ.അശോകൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
Content Highlight: Kerala Farmers' Association


































