പാമ്പുരുത്തി : പ്രവാസ ലോകത്തെ പ്രതികൂല സാഹചര്യത്തിൽ സ്വന്തം കുടുംബത്തിന്റെ ഉപജീവനമാർഗത്തിന് വേണ്ടി തൊഴിൽ എടുക്കുന്ന പ്രവാസ സഹോദരങ്ങളിൽ ആസ്മികമായി ഉണ്ടാകുന്ന വേർപാടിൽ അനാഥമാകുന്ന കുടുംബത്തിന് അത്താണിയാവുകയാണ് കെ എം സി സിയുടെ സുരക്ഷ സ്കീമെന്നു മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ : കരീം ചേലേരി അഭിപ്രായപ്പെട്ടു.
സുരക്ഷാ സ്കീമിൽ അംഗമായിരിക്കെ വിടപറഞ്ഞ പാമ്പുരുത്തിയിലെ ഒരു സഹോദരന്റെ കുടുംബത്തിനുള്ള ദുബായ് കെ എം സി സി സുരക്ഷ സ്കീമിൽ നിന്നുള്ള 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പാമ്പുരുത്തി ശാഖ മുസ് ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് കെ എം സി സി തളിപ്പറമ്പ് മണ്ഡലം കോ - ഓർഡിനേറ്റർ മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. മുസ് ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ടി വി ഹസൈനാർ മാസ്റ്റർ, സെക്രട്ടറി സി കെ മഹ്മൂദ്, കൊളച്ചേരി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, മയ്യിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ ജുബൈർ മാസ്റ്റർ, ദുബായ് തളിപ്പറമ്പ് മണ്ഡലം കെ എം സി സി വൈസ് പ്രസിഡണ്ട് എസ് പി ഹാഷിം, ദുബായ് കെ എം സി സി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് നൂറുദ്ദീൻ പുളിക്കൽ, ജനറൽ സെക്രട്ടറി ഫാസിൽ സിദ്ദീഖ്, പാമ്പുരുത്തി വാർഡ് മെമ്പർ കെ സി ഫാസില സംസാരിച്ചു.
എം എം അമീർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ദുബായ് കെ എം സി സി സുരക്ഷാസ്കീം കോ- ഓർഡിനേറ്റർ സി കെ പി യൂനുസ് സ്വാഗതവും മുസ് ലിം ലീഗ് പാമ്പുരുത്തി ശാഖാ ജനറൽ സെക്രട്ടറി കെ പി അബ്ദുൽ സലാം നന്ദിയും പറഞ്ഞു
Content Highlight: adv,abdul kareem cheleri















.jpg)





















