പള്ളിപ്പറമ്പ് : എം എസ് എഫ്തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം പള്ളിപ്പറമ്പ് ശാഖയിൽ വച്ച് സംഘടിപ്പിച്ചു.msf പള്ളിപ്പറമ്പ് ശാഖ പ്രസിഡണ്ട് റാഷിദിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.
ഓപ്പൺ ടോക്ക് സെഷനിൽ അനീസ് മാസ്റ്റർ വിദ്യാർഥികളുമായി സംവദിച്ചു. msf തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ആരിഫ് പാമ്പുരുത്തി, കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം , മുസ്‌ലിം ലീഗ് ശാഖാ പ്രസിഡണ്ട് അഹമ്മദ് ഹാജി വി പി , ജനറൽ സെക്രട്ടറി അബ്ദു പള്ളിപ്പറമ്പ്, യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് ലത്തീഫ് , ജനറൽ സെക്രട്ടറി റംഷാദ് എന്നിവർ സംസാരിച്ചു.
മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മൗലവി,അബ്ദുറഹ്മാൻ എം, കെ , സിദ്ധീഖ് ആ ർ എം, msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നിഹാൽ നൂഞ്ഞേരി , നജാദ് അലി, റൈഹാൻ ഒ.സി, അമീൻ ആർ.എം എന്നിവർ സംബന്ധിച്ചു.എം എസ് എഫ്പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാദി ദാലിൽ സ്വാഗതവും, ട്രഷറർ സാലിം പിടിപി നന്ദിയും പറഞ്ഞു.
Content Highlight: Zindabad




































