അരിപ്പാമ്പ്ര, അവുങ്ങും പൊയിലിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന ഗ്യാസ് പ്ലാന്റ് റീഫില്ലിംഗ് യൂണിറ്റിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം

അരിപ്പാമ്പ്ര, അവുങ്ങും പൊയിലിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന ഗ്യാസ് പ്ലാന്റ് റീഫില്ലിംഗ് യൂണിറ്റിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം
2026-07-22T17:31:00 | By Sufaija PP

പരിയാരം: അരിപ്പാമ്പ്ര– അവുങ്ങും പൊയിലിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന ഗ്യാസ് പ്ലാന്റ് റീഫില്ലിംഗ് യൂണിറ്റിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ സുരക്ഷയും പരിസ്ഥിതിയും മുൻനിർത്തി വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പദ്ധതി സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.

പി. എം. അൽ അമീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ പരിയാരം ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ് കൊട്ടോല ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയ്ക്ക് സമീപം ഇത്തരമൊരു ഗ്യാസ് റീഫില്ലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ പി. എം. അൽ അമീൻ (ചെയർമാൻ),അബ്ദുല്ല കല്ലിക്കടവ് (കൺവീനർ) , എ. എം. വിജയനെ (ട്രഷറർ),പരിയാരം ഗ്രാമപഞ്ചായത്ത് അംഗം റഹീമ കല്ലെടുത്ത്, കടന്നപ്പള്ളി–പാണപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം മുബഷിർ ആലക്കാട്, ഗ്രിൽഗറി, ബിന്ദു രമേശൻ, ഷൈനി ഗംഗാധരൻ, ഹരിത എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.

ജംഷീർ ആലക്കാട്, എ. എം. വിജയൻ,, അജേഷ് പി, ഹരിത, അബ്ദുല്ല കല്ലിക്കടവ്, ഉമർ കുട്ടി അരിപ്പാമ്പ്ര എന്നിവർ സംസാരിച്ചു. അനീഷ് കുമാർ കെ. സ്വാഗതവും ബിന്ദു കെ ആർ നന്ദിയും പറഞ്ഞു.

Content Highlight: Local residents protest against the gas plant refilling unit proposed to be set up at Arippambra–Avungumpoyil.

Next TV

Related Stories
കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി മരിച്ചു

Jul 22, 2026 10:12 PM

കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി മരിച്ചു

കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി...

Read More >>
രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

Jul 22, 2026 09:19 PM

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം...

Read More >>
ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു

Jul 22, 2026 09:12 PM

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ്...

Read More >>
തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: കണ്ണൂരിൽ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 22, 2026 09:04 PM

തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: കണ്ണൂരിൽ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ...

Read More >>
രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

Jul 22, 2026 06:59 PM

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്...

Read More >>
കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

Jul 22, 2026 05:34 PM

കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം...

Read More >>
Top Stories

News Roundup

GCC News

Entertainment News