---
title: "സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ്തുറന്നു"
english_title: "Artificial intelligence cameras in Kerala "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374357/artificial-intelligence-cameras-in-kerala"
published_at: "2026-07-24T14:33:00+05:30"
category: "News"
language: "ml"
image: "https://thaliparamba.truevisionnews.com/image-uploads/6a632acccedeb_1000726394.jpg"
keywords: []
---

# സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ്തുറന്നു

> **Lead Summary:** സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ്തുറന്നു. കെൽട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്.ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗതമന്ത്രിയുടെ ഇടപെടലിലാണ്പ്രശ്‌നപരിഹാരമായത്. ഇതോടെ ക്യാമറ വഴിയുളള ഫൈൻ ചുമത്തൽ തുടങ്ങിയിട്ടുണ്ട്.എംവിഡി റോഡുകലിൽ സ്ഥാപിച്ചിരുന്ന 726 ക്യാമറകളാണ് പ്രവര്‍ത്തനം നിലച്ചിരുന്നത്. 55 കോടി രൂപയാണ് കെൽട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നൽകേണ്ടിയിരുന്നത്.

## Article Content

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ്തുറന്നു. കെൽട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്.ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗതമന്ത്രിയുടെ ഇടപെടലിലാണ്പ്രശ്‌നപരിഹാരമായത്. ഇതോടെ ക്യാമറ വഴിയുളള ഫൈൻ ചുമത്തൽ തുടങ്ങിയിട്ടുണ്ട്.എംവിഡി റോഡുകലിൽ സ്ഥാപിച്ചിരുന്ന 726 ക്യാമറകളാണ് പ്രവര്‍ത്തനം നിലച്ചിരുന്നത്. 55 കോടി രൂപയാണ് കെൽട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നൽകേണ്ടിയിരുന്നത്.

പണമില്ലാതിരുന്നത് കൊണ്ട് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ജിയോയ്ക്ക് പണം അടയ്ക്കാൻ കെൽട്രോണിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയായിരുന്നു. ഇതോടെ എഐ ക്യാമറകള്‍ വഴി റെക്കോര്‍ഡ്ചെയ്യപ്പെടുന്ന നിയമലംഘനങ്ങള്‍ എംവിഡിയുടെ ഡേറ്റാബേസിലേക്ക് അയയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് മന്ത്രി ഇടപെട്ട്ധാരണയാക്കിയത്.

മോട്ടോര്‍ വാഹന വകുപ്പിനായി എഐ ക്യാമറകളുടെ പ്രവര്‍ത്തനവും പരിപാലനവും കെൽട്രോണ്‍ ആണ് നിര്‍വഹിക്കുന്നത്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് മൂന്ന് മാസം കൂടുമ്പോള്‍ 12 കോടിയോളം രൂപ നൽകണമെന്നാണ് കരാര്‍. എന്നാൽ ഈ തുക മുടങ്ങിയതോടെയാണ് എഐ ക്യാമറകളുടെ പ്രവര്‍ത്തനം അവതാളത്തിലായത്.

സംസ്ഥാനത്തെ എഐ ക്യാമറകള്‍ കണ്ണടച്ചെന്നും പിഴ ഈടാക്കാനാവില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ എഐ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. നിയമലംഘനങ്ങള്‍ ക്യാമറയിൽ പതിയുന്നുമുണ്ടായിരുന്നു. ക്യാമറകള്‍ വഴി റെക്കോര്‍ഡ് ചെയ്യപ്പെടുന്ന നിയമലംഘനങ്ങള്‍ എംവിഡിയുടെ ഡേറ്റാബേസിലേക്ക്അയയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നതാണ് പ്രശ്നം. നിയമലംഘനത്തിന് കൂട്ടത്തോടെ ചലാൻ അയയ്ക്കാനുള്ള സംവിധാനം എഐക്യാമറയിൽ ഉണ്ട്. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങള്‍ സെര്‍വറിൽ സൂക്ഷിക്കുന്നുണ്ട്.ഇതുവരെയുളള നിയമലംഘനങ്ങളിൽ കൂട്ടത്തോടെ ചലാൻ വരുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374357/artificial-intelligence-cameras-in-kerala)