---
title: "സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത"
english_title: "Possibility of power restrictions in the state today as well."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374420/possibility-of-power-restrictions-in-the-state-today-as-well"
published_at: "2026-07-24T19:44:00+05:30"
category: "News"
language: "ml"
image: "https://thaliparamba.truevisionnews.com/image-uploads/6a63736021929_Untitled-2_web-Recovered.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

> **Lead Summary:** സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.

## Article Content

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.

ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. ഏഴ് മണിക്ക് ശേഷം പീക്ക് സമയങ്ങളിലായിരിക്കും വൈദ്യുതി നിയന്ത്രണം ഉണ്ടാവുക.എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിച്ചിരിക്കുകയാണന്നും KSEB. കഴിഞ്ഞദിവസങ്ങളിൽ നിയന്ത്രണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ആവശ്യത്തിന് ലഭ്യമായതിനാൽ നിയന്ത്രണം ഉണ്ടായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374420/possibility-of-power-restrictions-in-the-state-today-as-well)