---
title: "വെള്ളക്കെട്ടിനും ഗതാഗത പ്രതിസന്ധിക്കും പരിഹാരമൊരുങ്ങുന്നു; ദുരിതങ്ങൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിൽ  കുപ്പം"
english_title: "The difficulties faced by North Kuppam residents regarding the development of the national highway will be resolved."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374599/the-difficulties-faced-by-north-kuppam-residents-regarding-the-development-of-the-national-highway-will-be-resolved"
published_at: "2026-07-25T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a649ec4eeeff_news-card.jpg"
keywords: []
---

# വെള്ളക്കെട്ടിനും ഗതാഗത പ്രതിസന്ധിക്കും പരിഹാരമൊരുങ്ങുന്നു; ദുരിതങ്ങൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിൽ  കുപ്പം

> **Lead Summary:** **തളിപ്പറമ്പ: **ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നോർത്ത് കുപ്പം നിവാസികൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നോർത്ത് കുപ്പം.

## Article Content

**തളിപ്പറമ്പ: **ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നോർത്ത് കുപ്പം നിവാസികൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നോർത്ത് കുപ്പം.

കുപ്പം സി എച് നഗറിലെ വെള്ളകെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തളിപ്പറമ്പ എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർ ഇതിനോടകം തന്നെ നിയമസഭയിൽ സബ്മിഷനായി അവതരിപ്പിച്ചു കഴിഞു.തുടർ നടപടികളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ സാഹിബിന്റെ ശക്തമായ ഇടപെടലിലൂടേ ഇരു ഭാഗങ്ങളിലുമായി ഡ്രയ്‌നേജ് സംവിധാനം ഒരുക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഇതിനോടകം തന്നെ പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കി കഴിന്ഞു. ദേശീയ പാത അതോറിറ്റി ഡ്രയ്‌നേജ് പ്രവർത്തങ്ങൾക്ക് മേൽനോട്ടം വഹിക്കും.

റോഡ് അറ്റകുറ്റ പണികൾക്കായി ഫണ്ട് വഹിക്കുന്നതിനായി പഞ്ചായത്തിനെ ചുമതലപ്പെടുത്തി.

മുക്കുന്ന് റോഡിൽ നിന്നും വലിയ വാഹനകൾക്ക് ഹൈവേയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസങ്ങൾക്കുള്ള പ്രശ്നപരിഹാരത്തിനായി പ്രദേശ വാസികൾ, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചു ആർ ഡി ഒ യുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

യോഗത്തിന്റെ ഭാഗമായി ആർ ഡി ഒ കഴിഞ ദിവസം സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. നാട്ടുകാരുടെ ആവശ്യങ്ങൾ കൃത്യമായി യോഗത്തിൽ അവതരിപ്പിക്കുവാൻ അദ്ദേഹം നിർദ്ദേശം നൽകി.

കഴിഞ രണ്ട് വർഷക്കാലമായി പ്രശ്ന പരിഹാരത്തിനായി കെ വി അബ്ദുല്ല ഹാജി സാഹിബിന്റെയും, ടി പി ഷഫീഖ് സാഹിബിന്റെയും, വാർഡ് മെമ്പർ കെ എം ഫാറൂഖിന്റെയും നേതൃത്വത്തിൽ നോർത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രവർത്തനങ്ങളും നിരന്തരമായ ഇടപെടലുകളുമാണ് നടത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഗവണ്മെന്റ് മുഖം തിരിഞ്ഞ് നിന്നപ്പോൾ പുതുതായി വന്ന യുഡിഫ് സർക്കാർ രണ്ട് മാസങ്ങൾക്കൊണ്ട് ആശാവഹമായ നടപടികളാണ് കൈകൊണ്ടത്.

നാടിന്റെ പ്രയാസങ്ങൾ നിവേദനത്തിലൂടെ മുഖ്യ മന്ത്രി =വി ഡി സതീശൻ, പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ എന്നിവർക്ക് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സമർപ്പിച്ചിരുന്നു. കണ്ണൂർ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു നേരിട്ട് കാര്യങ്ങൾ ബോധ്യപ്പെട്ട് ശക്തമായ ഇടപെടലുകളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374599/the-difficulties-faced-by-north-kuppam-residents-regarding-the-development-of-the-national-highway-will-be-resolved)