---
title: "10 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ"
english_title: "A young man was caught by the Excise Department with 10 liters of foreign liquor."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374674/a-young-man-was-caught-by-the-excise-department-with-10-liters-of-foreign-liquor"
published_at: "2026-07-26T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6587c32d6f1_1000730531.jpg"
keywords: []
---

# 10 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:** **ആലക്കോട്: 1**0 ലിറ്റർ വിദേശമദ്യവുമായി സ്കൂട്ടറിൽ കടത്തുകയായിരുന്ന യുവാവിനെ ആലക്കോട് എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ആലക്കോട്, കൊട്ടയാട് കവല, അരങ്ങം മേഖലകളിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്.

## Article Content

**ആലക്കോട്: 1**0 ലിറ്റർ വിദേശമദ്യവുമായി സ്കൂട്ടറിൽ കടത്തുകയായിരുന്ന യുവാവിനെ ആലക്കോട് എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ആലക്കോട്, കൊട്ടയാട് കവല, അരങ്ങം മേഖലകളിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്.

അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി. ആർ. സജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആലക്കോട്–അരങ്ങം മെക്കാഡം റോഡിൽ ഭാരത് പെട്രോളിയം പെട്രോൾ പമ്പിന് സമീപത്ത് നിന്ന് KL 59 AB 7917 നമ്പർ യമഹ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 10 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.

ഉദയഗിരി താബോറിലെ പുതിയപുരയിൽ വീട്ടിൽ തോമസ് പി. ഡി. (51) ആണ് അറസ്റ്റിലായത്.

പ്രതിക്കെതിരെ അബ്‌കാരി കേസ് രജിസ്റ്റർ ചെയ്തു. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി. കെ. രാജീവ്, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ ആന്റണി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374674/a-young-man-was-caught-by-the-excise-department-with-10-liters-of-foreign-liquor)