---
title: "കേരള ശാസ്ത്ര സാഹിത്യ പരിഷത് തളിപ്പറമ്പ് മേഖലാ സമ്മേളനം: ഭക്ഷണാവശ്യത്തിനായ് ഞാറ് നട്ടു "
english_title: "Paddy Field "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374739/paddy-field"
published_at: "2026-07-26T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65df7490448_1000731525.jpg"
keywords: []
---

# കേരള ശാസ്ത്ര സാഹിത്യ പരിഷത് തളിപ്പറമ്പ് മേഖലാ സമ്മേളനം: ഭക്ഷണാവശ്യത്തിനായ് ഞാറ് നട്ടു 

> **Lead Summary:** **ധർമ്മശാല: **2027 ഫിബ്രവരിയിൽ കോടല്ലൂരിൽ വച്ചു നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് തളിപ്പറമ്പ് മേഖലാ സമ്മേളനത്തിൻ്റെ ഭക്ഷ്യ ആവശ്യത്തിനായി നണിച്ചേരി കിഴക്ക്ഭാഗം വയലിൽ ഞാറ് നട്ടു. 

## Article Content

**ധർമ്മശാല: **2027 ഫിബ്രവരിയിൽ കോടല്ലൂരിൽ വച്ചു നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് തളിപ്പറമ്പ് മേഖലാ സമ്മേളനത്തിൻ്റെ ഭക്ഷ്യ ആവശ്യത്തിനായി നണിച്ചേരി കിഴക്ക്ഭാഗം വയലിൽ ഞാറ് നട്ടു. 

നെൽകൃഷി പ്രോത്സാസിപ്പിക്കുക എന്ന ഉദ്ദേശം കൂടി ഈ സംരഭത്തിനുണ്ടെന്നും നെൽകൃഷി ഇനിയും കൂടുതലിടത്തിലേക്ക് വ്യാപിപ്പിച്ച് സ്വാശ്രയം നേടാൻ നാം പരിശ്രമിക്കേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗംഗാധരൻ ഞാറ് നടൽ ഉൽഘാടനം ചെയ്തു.20 സെൻ്റ് വയൽ പ്രത്യേകം തയ്യാറാക്കി ഉമ ഇനത്തിൽപ്പെട്ട ഞാറാണ് നട്ടത്.

കാർഷികത്തൊഴിലാളികൾക്ക് പുറമെ മുൻ മേഖലാ സെക്രട്ടറിമാരായ മുരളി കടമ്പേരി, എം.ബിജു മോഹൻ, സി.സത്യനാരായണൻ, ടി.കെ. മുരളീധരൻ, മേഖലാ ട്രഷറർ പി.പി. സുനിലൻ, കെ. പവിത്രൻ, കർഷകരായ കെ.സുധീർ, മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

മേഖലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് മേഖലാ സെക്രട്ടറി പി.പി.ഭാർഗ്ഗവൻ സ്വാഗതവും കോടല്ലൂർ യൂനിറ്റ് സെക്രട്ടറി സോമൻ നന്ദിയും അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374739/paddy-field)