---
title: "കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു"
english_title: "Pralhad Joshi assumed office as Union Education Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374765/pralhad-joshi-assumed-office-as-union-education-minister"
published_at: "2026-07-26T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a661993db5d1_1000732209.jpg"
keywords: []
---

# കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

> **Lead Summary:** ഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ച ഒഴിവിലേക്ക് പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു.

## Article Content

ഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ച ഒഴിവിലേക്ക് പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ എത്തിയാണ് പുതിയ മന്ത്രി ചുമതല ഏറ്റെടുത്തത്. ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രള്‍ഹാദ് ജോഷിയെ പുതിയ മന്ത്രിയായി നിർദ്ദേശിച്ചത്.

പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും പ്രള്‍ഹാദ് ജോഷി ആദ്യം കൈകാര്യം ചെയ്യുന്ന പ്രധാന വിഷയം. നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ റിക്രൂട്ട്മെന്റ് നടപടികളും വേഗത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ച് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കൽക്കരി, ഖനനം, പാർലമെന്ററി കാര്യങ്ങൾ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374765/pralhad-joshi-assumed-office-as-union-education-minister)