---
title: "സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ കുഴഞ്ഞുവീണു; ചെറുതാഴം കോക്കാട് ചിറയിൽ യുവാവ് മുങ്ങിമരിച്ചു"
english_title: "Young man collapses while swimming with friends"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374797/young-man-collapses-while-swimming-with-friends"
published_at: "2026-07-27T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66c425b95a3_1000732460.jpg"
keywords: []
---

# സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ കുഴഞ്ഞുവീണു; ചെറുതാഴം കോക്കാട് ചിറയിൽ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** ചെറുതാഴം: കൂട്ടുകാരുമൊത്ത് ചിറയിൽ നീന്തിക്കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കുഞ്ഞിമംഗലം കവ്വപ്പുറം സ്വദേശി പാറമ്മൽ ഉമ്മറിന്റെ മകൻ ആഷിർ ആണ് മരണപ്പെട്ടത്.

## Article Content

ചെറുതാഴം: കൂട്ടുകാരുമൊത്ത് ചിറയിൽ നീന്തിക്കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കുഞ്ഞിമംഗലം കവ്വപ്പുറം സ്വദേശി പാറമ്മൽ ഉമ്മറിന്റെ മകൻ ആഷിർ ആണ് മരണപ്പെട്ടത്.

​ഞായറാഴ്ച വൈകുന്നേരം 5.30-ഓടെ ചെറുതാഴം കോക്കാട് ചിറയിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ആഷിറിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ആഷിറിനെ കണ്ടെത്താനായത്.

​ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​പിതാവ്: പാറമ്മൽ ഉമ്മർ. ​മാതാവ്: നരിക്കോട് വീട്ടിൽ കുഞ്ഞാസിയ. ​സഹോദരങ്ങൾ: അനസ്, ഉമൈറ, ഉവൈസ്

​മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374797/young-man-collapses-while-swimming-with-friends)