---
title: "പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് പ്രക്ഷോഭം"
english_title: "UDF Protest Against Pariyaram Grama Panchayat President"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374991/udf-protest-against-pariyaram-grama-panchayat-president"
published_at: "2026-07-27T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67698e9a426_1000734582.jpg"
keywords: []
---

# പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് പ്രക്ഷോഭം

> **Lead Summary:** **പരിയാരം :**പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ബാലകൃഷ്ണൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളോടും ജീവനക്കാരോടും ഏകാധിപത്യപരമായി പെരുമാറുകയാണെന്ന് ആരോപിച്ച് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

**പരിയാരം :**പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ബാലകൃഷ്ണൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളോടും ജീവനക്കാരോടും ഏകാധിപത്യപരമായി പെരുമാറുകയാണെന്ന് ആരോപിച്ച് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നു.

ജനാധിപത്യ മര്യാദകൾ പാലിക്കാതെയും പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ അവഗണിച്ചും പഞ്ചായത്ത് ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന സമീപനത്തിൽ നിന്ന് പ്രസിഡണ്ട് പിന്മാറണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പഞ്ചായത്തിൽ സുതാര്യവും ജനാധിപത്യപരവുമായ ഭരണസംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

ചെയർമാൻ പി സി എം അഷ്റഫ് അധ്യക്ഷത വഹിച്ചു പി വി രാമചന്ദ്രൻ , പി.വി.അബ്ദുൾ ഷുക്കൂർ ഇ. വിജയൻ മാസ്റ്റർ, ഐ വി കുഞ്ഞിരാമൻ,അഷറഫ് പുളുക്കൂൽ,പി എം അൽ അമിൻ,വിവിസി ബാലൻ, കൺവീനർ പി വി സജിവൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374991/udf-protest-against-pariyaram-grama-panchayat-president)