---
title: "എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്ന യു ഡി എഫ് നയം തിരുത്തുക: കെ എസ് കെ ടി യു വേശാല വില്ലേജ് സമ്മേളനം"
english_title: "KSKTU Veshala Village Conference: The UDF must correct its policy of attempting to undermine the women's safety pension scheme implemented by the LDF government."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375039/ksktu-veshala-village-conference-the-udf-must-correct-its-policy-of-attempting-to-undermine-the-womens-safety-pension-scheme-implemented-by-the-ldf-government"
published_at: "2026-07-28T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68241ba088d_1000735350.jpg"
keywords: []
---

# എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്ന യു ഡി എഫ് നയം തിരുത്തുക: കെ എസ് കെ ടി യു വേശാല വില്ലേജ് സമ്മേളനം

> **Lead Summary:** **ചട്ടുകപ്പാറ: **LDF സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്ന UDF നയം തിരുത്തണമെന്ന് KSKTU വേശാല വില്ലേജ് സമ്മേളനം ഗവൺമെൻ്റിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി അനിൽകുമാർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ഇ.ചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **LDF സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്ന UDF നയം തിരുത്തണമെന്ന് KSKTU വേശാല വില്ലേജ് സമ്മേളനം ഗവൺമെൻ്റിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി അനിൽകുമാർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ഇ.ചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു.

പി. ശ്രീധരൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കണ്ടോത്ത് പ്രതീഷ് അനുശോചന പ്രമേയം അവരിപ്പിച്ചു. വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ഏറിയ കമ്മറ്റി അംഗങ്ങളായ കെ.വി.പവിത്രൻ,സി. സുജാത,കെ.ബാലകൃഷ്ണൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര കേരള സർക്കാർ നയം തിരുത്തുക, കാർഷിക വിളകൾ നശിപ്പിക്കുന്ന പന്നി ശല്യം പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഭരണാധികാരികൾ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ഭാരവാഹികൾ:

പ്രസിഡണ്ട്- ഇ.ചന്ദ്രൻ

വൈസ് പ്രസിഡണ്ട്- എൻ. വി.സുഭാഷിണി

സെക്രട്ടറി- എഗിരിധരൻ

ജോ.സെക്രട്ടറി- പി.ശ്രീധരൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375039/ksktu-veshala-village-conference-the-udf-must-correct-its-policy-of-attempting-to-undermine-the-womens-safety-pension-scheme-implemented-by-the-ldf-government)