---
title: "കണ്ണൂരിൽ കെട്ടിട നിർമ്മാണ പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിലായി"
english_title: "A Corporation Assistant Engineer was caught by Vigilance while accepting a bribe for a building construction permit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375040/a-corporation-assistant-engineer-was-caught-by-vigilance-while-accepting-a-bribe-for-a-building-construction-permit"
published_at: "2026-07-28T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a682506c2281_1000735437.jpg"
keywords: []
---

# കണ്ണൂരിൽ കെട്ടിട നിർമ്മാണ പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിലായി

> **Lead Summary:** കണ്ണൂർ: കെട്ടിട നിർമ്മാണ പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിലായി.

## Article Content

കണ്ണൂർ: കെട്ടിട നിർമ്മാണ പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിലായി.

എടക്കാട് സോണലിലെ അസി. എൻജിനീയർ താഴെ ചൊവ്വ സ്വദേശി പി. മുഹമ്മദ് അസ്ലം (31)നെയാണ് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കാനായി പരാതിക്കാരനിൽ നിന്ന് 15,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. ഉടമയോട് 20,000 രൂപ ആവശ്യപ്പെട്ടിരുന്നു. ആദ്യ ഗഡുവായാണ് 15,000 രൂപ ആവശ്യപ്പെട്ടത്.

കണ്ണൂർ സന്നിധാൻ ബാറിനു സമീപം തിങ്കളാഴ്ച രാത്രി 7.30ന് എത്താനായിരുന്നു നിർദേശം. വിവരം വിജിലൻസിന് നൽകിയ പരാതിക്കാരൻ പണവുമായി എത്തി എൻജിനീയർക്ക് കൈമാറി. ഉടൻ സമീപത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഇയാളെ പിടികൂടി.

പത്തുമാസമായി ഫയൽ വച്ച് താമസിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ മൊഴി നൽകി. ഇയാൾക്കെതിരെ നേരത്തെ വിജിലൻസിന് പരാതി ലഭിച്ചിരുന്നതിനാൽ നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ താഴെ ചൊവ്വയിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.

നടപടിക്രമങ്ങൾ പൂർത്തിയാക്കി തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.ഇൻസ്പെക്ടർമാർ: സുനിൽ കുമാർ, പി.എ. ബിനു മോഹൻ, എസ്.ഐമാർ: രാധാകൃഷ്ണൻ, പി.പി. നിജേഷ്, ആർ. പ്രവീൺ, കെ. രാജേഷ്, ഇ.വി. ജയശ്രീ, എ.എസ്.ഐമാർ: കെ.എം. സജിത്ത്, ഇ.കെ. രാജേഷ്

എസ്.സി.പി.ഒമാർ: സുകേഷ് കുമാർ, ഷിഞ്ചു, വിജിൻ, ഹൈറേഷ്, അജേഷ് എന്നിവർ അറസ്റ്റിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375040/a-corporation-assistant-engineer-was-caught-by-vigilance-while-accepting-a-bribe-for-a-building-construction-permit)