---
title: "ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി നിര്യാതനായി"
english_title: "Rameshan paleri "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375116/rameshan-paleri"
published_at: "2026-07-28T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a685eaa98263_1000736186.jpg"
keywords: []
---

# ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി നിര്യാതനായി

> **Lead Summary:** **വടകര :**സഹകരണ മേഖലയിൽ ലോകത്തിനു തന്നെ മാതൃക തീർത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി നിര്യാതനായി. ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസ്സുകാരനായ അദ്ദേഹം അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സഹകരണ മേഖലയിലെ അതികായനെയാണ് ഇതോടെ കേരളത്തിന് നഷ്ടമായത്. മികച്ച സഹകാരിക്കുള്ള പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്.

## Article Content

**വടകര :**സഹകരണ മേഖലയിൽ ലോകത്തിനു തന്നെ മാതൃക തീർത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി നിര്യാതനായി. ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസ്സുകാരനായ അദ്ദേഹം അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സഹകരണ മേഖലയിലെ അതികായനെയാണ് ഇതോടെ കേരളത്തിന് നഷ്ടമായത്. മികച്ച സഹകാരിക്കുള്ള പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്.

സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് വടകരയിലെ സ്വവസതിയിൽ നടക്കും. 2 മണിക്ക് മൃതദേഹം കോഴിക്കോട് യൂ എൽ സൈബർ പാർക്കിൽ പൊതുദർശനത്തിന് എത്തിക്കും. 3 മണിക്ക് കോഴിക്കോട് ടൗൺഹാളിലും 8.30 നു സൊസൈറ്റിയുടെ വടകരയിലെ ആസ്ഥാന മന്ദിരത്തിലും പൊതു ദർശനം ഉണ്ടാകും. രമേശൻ പാലേരിയുടെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375116/rameshan-paleri)