---
title: "കടയില്‍ അതിക്രമിച്ചുകയറി ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും കടയുടമയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ് "
english_title: "Case registered against four individuals for forcibly entering a shop, causing damage worth one lakh rupees, and assaulting the shop owner's husband."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375196/case-registered-against-four-individuals-for-forcibly-entering-a-shop-causing-damage-worth-one-lakh-rupees-and-assaulting-the-shop-owners-husband"
published_at: "2026-07-28T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68b56840bd2_1000187504.jpg"
keywords: []
---

# കടയില്‍ അതിക്രമിച്ചുകയറി ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും കടയുടമയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ് 

> **Lead Summary:** പരിയാരം: കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക്‌ചെയ്തതുമായി ബന്ധപ്പെട്ട വാക്തര്‍ക്കത്തില്‍ കടയില്‍ അതിക്രമിച്ചുകയറി ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും കടയുടമയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

പരിയാരം: കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക്‌ചെയ്തതുമായി ബന്ധപ്പെട്ട വാക്തര്‍ക്കത്തില്‍ കടയില്‍ അതിക്രമിച്ചുകയറി ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും കടയുടമയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

വെള്ളോറ കടവനാട്ടെ എന്‍.സി.കാഷ്യോക്കാണ്(46)പരിക്കേറ്റത്.സംഭവത്തില്‍ വാടാട്ടെ ഷാജി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്.ജൂലൈ-26 ന് വൈകുന്നേരം 6.45 നാണ് സംഭവം നടന്നത്.

അമ്മാനപ്പാറയില്‍ കാഷ്യോയുടെ ഭാര്യ നടത്തിവരുന്ന കടയുടെ മുന്നില്‍ ഷാജി വാഹനം പാര്‍ക്ക് ചെയ്തത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് സംഭവം.

കടയിലേക്ക് അതിക്രമിച്ചു കടന്ന് നാശനഷ്ടം വരുത്തിയ പ്രതികള്‍ കാഷ്യോയെ മര്‍ദ്ദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375196/case-registered-against-four-individuals-for-forcibly-entering-a-shop-causing-damage-worth-one-lakh-rupees-and-assaulting-the-shop-owners-husband)