---
title: "കണ്ണൂരിൽ വ്യാപക 'കോമ്പിങ് ഓപ്പറേഷൻ'; 67 വാറന്റ് പ്രതികൾ പിടിയിൽ"
english_title: "Widespread 'combing operation' in Kannur; 67 individuals with outstanding warrants arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375214/widespread-combing-operation-in-kannur-67-individuals-with-outstanding-warrants-arrested"
published_at: "2026-07-28T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68de006ed4e_1000595415.jpg"
keywords: []
---

# കണ്ണൂരിൽ വ്യാപക 'കോമ്പിങ് ഓപ്പറേഷൻ'; 67 വാറന്റ് പ്രതികൾ പിടിയിൽ

> **Lead Summary:** കണ്ണൂർ: ക്രമസമാധാന നില തകർക്കുന്നവർക്കും ലഹരി മാഫിയകൾക്കുമെതിരെ നടപടികൾ ശക്തമാക്കി കണ്ണൂർ സിറ്റി പോലീസ്. ജില്ലയിൽ പോലീസ് നടത്തിയ വിപുലമായ രാത്രികാല പ്രത്യേക പരിശോധനയിൽ (കോമ്പിങ് ഓപ്പറേഷനിൽ) വിവിധ കേസുകളിലായി 67 വാറന്റ് പ്രതികൾ പിടിയിലായി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരമായിരുന്നു ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഒരേസമയത്ത് മിന്നൽ പരിശോധന സംഘടിപ്പിച്ചത്.

## Article Content

കണ്ണൂർ: ക്രമസമാധാന നില തകർക്കുന്നവർക്കും ലഹരി മാഫിയകൾക്കുമെതിരെ നടപടികൾ ശക്തമാക്കി കണ്ണൂർ സിറ്റി പോലീസ്. ജില്ലയിൽ പോലീസ് നടത്തിയ വിപുലമായ രാത്രികാല പ്രത്യേക പരിശോധനയിൽ (കോമ്പിങ് ഓപ്പറേഷനിൽ) വിവിധ കേസുകളിലായി 67 വാറന്റ് പ്രതികൾ പിടിയിലായി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരമായിരുന്നു ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഒരേസമയത്ത് മിന്നൽ പരിശോധന സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന പരിശോധനയിൽ ലോങ് പെൻഡിങ് ഒഴികെയുള്ള 51 ജാമ്യമില്ലാ വാറന്റ് പ്രതികളും, 12 ലോങ് പെൻഡിങ് ജാമ്യമില്ലാ വാറന്റ് പ്രതികളും, 4 ശിക്ഷാ വാറന്റ് പ്രതിയുമാണ് പോലീസിന്റെ വലയിലായത്. ജാമ്യമില്ലാ വാറന്റുകൾ, ശിക്ഷാവിധി നടപ്പാക്കുന്നതിനുള്ള വാറന്റുകൾ, ഫാമിലി കോർട്ട് വാറന്റുകൾ, മറ്റ് തീർപ്പാകാതെയുള്ള കേസുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. വരുന്ന ദിവസങ്ങളിലും കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി പരിശോധനകൾ ശക്തമായി തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375214/widespread-combing-operation-in-kannur-67-individuals-with-outstanding-warrants-arrested)