---
title: "വ്യാജ വാർത്തയുണ്ടാക്കി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചു അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസ് "
english_title: "Case registered following a complaint of defamation through the creation and circulation of fake news on social media"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375334/case-registered-following-a-complaint-of-defamation-through-the-creation-and-circulation-of-fake-news-on-social-media"
published_at: "2026-07-29T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69cb720f70b_1000178397.jpg"
keywords: []
---

# വ്യാജ വാർത്തയുണ്ടാക്കി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചു അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസ് 

> **Lead Summary:** ശ്രീകണ്ഠപുരം: മഹിളാ കോൺഗ്രസ് നേതാവിൻ്റെയും വൈദ്യുതി മന്ത്രിയും കെ എസ് ഇ ബി ജീവനക്കാരുടെയും ഒരുമിച്ചുള്ള ഫോട്ടോ ഉപയോഗിച്ച് വ്യാജ വാർത്തയുണ്ടാക്കി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചു അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

ശ്രീകണ്ഠപുരം: മഹിളാ കോൺഗ്രസ് നേതാവിൻ്റെയും വൈദ്യുതി മന്ത്രിയും കെ എസ് ഇ ബി ജീവനക്കാരുടെയും ഒരുമിച്ചുള്ള ഫോട്ടോ ഉപയോഗിച്ച് വ്യാജ വാർത്തയുണ്ടാക്കി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചു അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

കോട്ടൂർ സ്വദേശിനി ഡോ. കെ.വി. ഫിലോമിനയുടെ പരാതിയിലാണ് സൈബർ ആക്രമണത്തിനു അജ്ഞാതനെതിരെ കേസെടുത്തത്. ഈ മാസം 4 ന് രാത്രി 7.40 മണിക്കാണ് സംഭവം. പരാതിക്കാരിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും വൈദ്യുതി ഓഫീസ് ജീവനക്കാരും ഒരുമിച്ചുള്ള ഫോട്ടോസമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിനുപിന്നാലെ പ്രതി ആഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ വാർത്തയുണ്ടാക്കി അപകീർത്തിപ്പെടുത്തിപ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375334/case-registered-following-a-complaint-of-defamation-through-the-creation-and-circulation-of-fake-news-on-social-media)