---
title: "വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം വിദ്യാർത്ഥി സമ്മേളനം: പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു "
english_title: "Wisdom students thalipparamb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375465/wisdom-students-thalipparamb"
published_at: "2026-07-30T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6addb50fa73_1000740853.jpg"
keywords: []
---

# വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം വിദ്യാർത്ഥി സമ്മേളനം: പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു 

> **Lead Summary:** > **തളിപ്പറമ്പ് : **"മൂല്യബോധമുള്ള വിദ്യാർത്ഥി, നന്മയുടെ വഴികാട്ടി" എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ആഗസ്റ്റ് 22 ശനിയാഴ്ച തളിപ്പറമ്പിൽ വെച്ച് നടക്കുന്ന തളിപ്പറമ്പ് മണ്ഡലം വിദ്യാർത്ഥി സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

## Article Content

> **തളിപ്പറമ്പ് : **"മൂല്യബോധമുള്ള വിദ്യാർത്ഥി, നന്മയുടെ വഴികാട്ടി" എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ആഗസ്റ്റ് 22 ശനിയാഴ്ച തളിപ്പറമ്പിൽ വെച്ച് നടക്കുന്ന തളിപ്പറമ്പ് മണ്ഡലം വിദ്യാർത്ഥി സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

പ്രചാരണ ക്യാമ്പയിൻ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും കൊണ്ടോട്ടി എം.എൽ.എയുമായ ടി.പി അഷ്റഫലി സമ്മേളന പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു . വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ പി.കെ ഹാഷിം, തളിപ്പറമ്പ് മുൻസിപ്പൽ കൗൺസിലർ ഫിയാസ് അള്ളാംകുളം, മുഹമ്മദ്‌ കുഞ്ഞി, റഷീദ്, വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ഷിബിൽ , അർഷദ് മുസ്തഫ , ഹഫീദ് യൂസഫ് , പി എ ഇർഫാൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375465/wisdom-students-thalipparamb)