---
title: "സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്: ഇന്ന് കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിലും, നാളെ 11 ജില്ലകളിലും ഓറഞ്ച് അലേർട്ട്"
english_title: "Heavy rainfall warning in the state: Orange alert in 5 districts, including Kannur, today, and in 11 districts tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375540/heavy-rainfall-warning-in-the-state-orange-alert-in-5-districts-including-kannur-today-and-in-11-districts-tomorrow"
published_at: "2026-07-30T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b18ac92853_1000741654.jpg"
keywords: []
---

# സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്: ഇന്ന് കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിലും, നാളെ 11 ജില്ലകളിലും ഓറഞ്ച് അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ അതിശക്തമായ മഴക്കും ഇടയുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ അതിശക്തമായ മഴക്കും ഇടയുണ്ട്.

നാളെയും മറ്റന്നാളും കൂടി കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. മറ്റന്നാള്‍ ഒന്‍പതു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ഒഡീഷക്കു മുകളിലെ ന്യൂനമര്‍ദം ശക്തമായി തുടരുന്നതാണ് മഴകനക്കാന്‍ കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375540/heavy-rainfall-warning-in-the-state-orange-alert-in-5-districts-including-kannur-today-and-in-11-districts-tomorrow)