---
title: ""വ്യാജ പ്രചരണം നടത്തിയാണ് തന്നെ തോൽപ്പിച്ചത്, പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം റദ്ദാക്കണം": ഹൈക്കോടതിയെ സമീപിച്ച് ടി ഐ മധുസൂദനൻ"
english_title: "T.I. Madhusoodanan approaches the High Court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375583/ti-madhusoodanan-approaches-the-high-court"
published_at: "2026-07-30T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b3fdfcc097_1000742032.jpg"
keywords: []
---

# "വ്യാജ പ്രചരണം നടത്തിയാണ് തന്നെ തോൽപ്പിച്ചത്, പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം റദ്ദാക്കണം": ഹൈക്കോടതിയെ സമീപിച്ച് ടി ഐ മധുസൂദനൻ

> **Lead Summary:** കൊച്ചി: പയ്യന്നൂര്‍ നിയമസഭ തെരഞ്ഞെടുപ്പ ഫലത്തിനെതിരെ സിപിഎം സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ ടി ഐ മധുസൂദനന്‍ ഹൈക്കോടതിയില്‍. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് മധുസൂദനന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ഹര്‍ജിയില്‍ മധുസൂദനന്‍ ആരോപിക്കുന്നു.

## Article Content

കൊച്ചി: പയ്യന്നൂര്‍ നിയമസഭ തെരഞ്ഞെടുപ്പ ഫലത്തിനെതിരെ സിപിഎം സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ ടി ഐ മധുസൂദനന്‍ ഹൈക്കോടതിയില്‍. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് മധുസൂദനന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ഹര്‍ജിയില്‍ മധുസൂദനന്‍ ആരോപിക്കുന്നു.

പയ്യന്നൂര്‍ ധന്‍രാജ് രക്തസാക്ഷി ഫണ്ട് താന്‍ തട്ടിപ്പു നടത്തിയെന്ന് കുഞ്ഞികൃഷ്ണന്‍ പ്രചാരണം നടത്തി. രക്ഷസാക്ഷി ഫണ്ട് കള്ളന്‍ എന്ന തരത്തിലായിരുന്നു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്. താന്‍ കളങ്കിതനാണ് എന്ന് വരുത്തി തീര്‍ത്തു. എന്നാല്‍ ആരോപണത്തിന് രേഖകളോ തെളിവോ ഇല്ലെന്നും ടി ഐ മധുസൂദനന്‍ ഹര്‍ജിയില്‍ പറയുന്നു.

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തിയാണ് കുഞ്ഞികൃഷ്ണന്‍ വിജയിച്ചത്. അതിനാല്‍ കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും മധുസൂദനന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജിയില്‍ പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് കോടതി നോട്ടീസ് നല്‍കി. മധുസൂദനന്റെ ഹര്‍ജി നിലനില്‍ക്കുന്നതാണോയെന്നും കോടതി പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375583/ti-madhusoodanan-approaches-the-high-court)