---
title: "പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്"
english_title: "Adoor prakash "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375587/adoor-prakash"
published_at: "2026-07-30T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b44b047b9d_1000742064.jpg"
keywords: []
---

# പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

> **Lead Summary:** തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പദ്ധതി സംബന്ധിച്ച കരാറിൽ സംസ്ഥാന സർക്കാർ ഇതിനോടകം ഒപ്പുവെച്ച സാഹചര്യത്തിൽ മുന്നോട്ടുപോകുകയേ നിവൃത്തിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പദ്ധതി സംബന്ധിച്ച കരാറിൽ സംസ്ഥാന സർക്കാർ ഇതിനോടകം ഒപ്പുവെച്ച സാഹചര്യത്തിൽ മുന്നോട്ടുപോകുകയേ നിവൃത്തിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അടൂർ പ്രകാശ് യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കിയത്. പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പിലാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് യുഡിഎഫ് യോഗത്തിൽ ധാരണയായതായും അടൂർ പ്രകാശ് പറഞ്ഞു.

> പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള ഉദ്ദേശത്തോടെയല്ലല്ലോ എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിട്ടതെന്ന് അടൂർ പ്രകാശ് ചോദിച്ചു. സർക്കാർ നിർദ്ദേശപ്രകാരമാണ് അന്ന് കരാറിൽ ഒപ്പുവെച്ചത്. "കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട ഫണ്ട് ഉണ്ട്. അത് ആരുടെയും ഔദാര്യമല്ല.

> അത് ഏറ്റുവാങ്ങുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പിഎം ശ്രീ ഫണ്ട് തടഞ്ഞുവെച്ചു എന്നത് തെറ്റിദ്ധാരണ പരത്തുന്ന വിവരമാണ്" - അടൂർ പ്രകാശ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375587/adoor-prakash)