---
title: "വളപട്ടണം പൊയ്തുംകടവിൽ 20 കാരി മരണപ്പെട്ട കേസിൽ വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി"
english_title: "The Valapattanam police have launched an investigation into the case of a 20-year-old woman's death at Poythumkadavu, Valapattanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375698/the-valapattanam-police-have-launched-an-investigation-into-the-case-of-a-20-year-old-womans-death-at-poythumkadavu-valapattanam"
published_at: "2026-07-31T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3e4bbcf5b_1000743695.jpg"
keywords: []
---

# വളപട്ടണം പൊയ്തുംകടവിൽ 20 കാരി മരണപ്പെട്ട കേസിൽ വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി

> **Lead Summary:**  **വളപട്ടണം: **പൊയ്തുംകടവിൽ 20 കാരി മരണപ്പെട്ട കേസിൽ വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി. കീപ്പാട്ട് ഫാത്തിമത്ത് റിസയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. ഫാത്തിമത്ത് റിസയു ടെ ഫോണും എഴുതി വെച്ച കുറിപ്പും പോലീസ് കസ്റ്റഡിയിലടുത്തു.

## Article Content

 **വളപട്ടണം: **പൊയ്തുംകടവിൽ 20 കാരി മരണപ്പെട്ട കേസിൽ വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി. കീപ്പാട്ട് ഫാത്തിമത്ത് റിസയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. ഫാത്തിമത്ത് റിസയു ടെ ഫോണും എഴുതി വെച്ച കുറിപ്പും പോലീസ് കസ്റ്റഡിയിലടുത്തു.

ഏഴ് മാസം മുമ്പാണ് കുടുക്കിമൊട്ട സ്വദേശി ആസിഫ്, ഫാത്തിമത്ത് റിസയെ വിവാഹം കഴിച്ചത്. ദുബാ യിലാണ് ആസിഫ് ജോലി ചെയ്യു ന്നത്. ഫാത്തിമത്ത് റിസയും ഭർത്താവിനോടെപ്പം ഗൾഫിൽ താമസിച്ച് 2 മാസം മുമ്പാണ് നാട്ടിൽ വന്നത്. മരണ വാർത്തയറിഞ്ഞ് ഒരു നാട് മുഴുവൻ പൊയ്‌തുംകടവിലെ വീട്ടിലെത്തിയിരുന്നു. മരണ വാർത്ത ആർക്കും ഉൾക്കൊള്ളാനായില്ല. മൃതദേഹം കണ്ടവർ ഈറനണിഞ്ഞു. ഏവർക്കും ഒരു മരവിപ്പായിരുന്നു.

പൊയ്തുംകടവ്, മന്ന റഹ്മാനിയ മസ്‌ജിദുകളിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിൽനൂറ് കണക്കിനാളുകൾ പങ്കെടുത്തു. രാത്രി 8 മണിയോടെ ഫാത്തിമത്ത് റിസയുടെ മയ്യത്ത് മന്നയിൽ ഖബറടക്കി. മരണ വാർത്തയറിഞ്ഞ് ഫാ ത്തിമത്ത് റിസയുടെ ഭർത്താവ് ഗൾഫിൽ നിന്നെത്തിയിരുന്നു. ഹംസ-ഷമീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: മുവാരിസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375698/the-valapattanam-police-have-launched-an-investigation-into-the-case-of-a-20-year-old-womans-death-at-poythumkadavu-valapattanam)