---
title: "അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി "
english_title: "Local bodies granted permission to euthanize dangerous stray dogs."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375700/local-bodies-granted-permission-to-euthanize-dangerous-stray-dogs"
published_at: "2026-07-31T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3f9440c4f_1000721074.jpg"
keywords: []
---

# അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി 

> **Lead Summary:** തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിന് സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരള സർക്കാർ തീരുമാനിച്ചു. അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. ഇതിനായി പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കി.

## Article Content

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിന് സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരള സർക്കാർ തീരുമാനിച്ചു. അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. ഇതിനായി പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കി.

തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. നായ്ക്കളെ കൊല്ലണമോ എന്ന തീരുമാനം ഈ സമിതിക്ക് ആയിരിക്കും. ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകളെ ഷെൽട്ടറായി പരിഗണിച്ച് പ്രത്യേക സ്മോൾ-ഷെൽട്ടർ ലൈസൻസ് നൽകും.

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കാനാണ് സർക്കാരിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375700/local-bodies-granted-permission-to-euthanize-dangerous-stray-dogs)